മാനേജ്മന്റ് സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തള്ളി; തമ്പാനൂരിലെ ഹോട്ടല്‍ ഹൈസിന്തിന് ബാര്‍ ലൈസന്‍സില്ല

ചീഫ് ജസ്റ്റീസ് ടി എസ് ഠാക്കൂര്‍ അദ്ധ്യക്ഷനായ ബഞ്ച് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ദേശീയ, സംസ്ഥാന പാതകള്‍ക്ക് സമീപത്തെ 500 മീറ്റര്‍ പരിധിയിലെ എല്ലാ മദ്യശാലകളും അടച്ചുപൂട്ടണമെന്ന കോടതി ഉത്തരവ് തിരുവന്തപുരത്തെ പ്രമുഖ ഫൈവ് സ്റ്റാര്‍ ഹോട്ടലായ ഹോട്ടല്‍ ഹൈസിന്തിന് തിരിച്ചടിയായി. ഇതിനെതിരെ അവര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി എക്‌സൈസ് കമ്മീഷണര്‍ തള്ളുകയായിരുന്നു.
ദേശീയപാതകള്‍ക്കും സംസ്ഥാന പാതകള്‍ക്കും സമീപത്ത് പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ക്ക് എതിരേ സുപ്രീം കോടതിയില്‍ എത്തിയിട്ടുള്ള വിവിധ പരാതികള്‍ പരിഗണിച്ചാണ് പരമോന്നത കോടതി ഇത്തരത്തിലുള്ള ഒരു വിധി പുറപ്പെടുവിച്ചിരുന്നത്. റോഡില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പല സന്നദ്ധസംഘടനകളും വഴിയരികിലെ മദ്യശാലകളുടെ പ്രവര്‍ത്തനം കാരണമാകുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു.
ഫൈവ് സ്റ്റാര്‍ ഹോട്ടലെന്ന് വര്‍ഗ്ഗീകരിച്ചിട്ടുള്ള പ്രസ്തുത ഹോട്ടല്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും എസ്.സി/ എസ്.ടി കോളനിയുടെയും സമീപമായാണ് സ്ഥിതി ചെയ്യുന്നത് എന്ന് സര്‍ക്കാര്‍ ഓര്‍ഡറില്‍ പറയുന്നു. അതുകൊണ്ടാണ് ലൈസന്‍സിനുള്ള അപേക്ഷ തള്ളിയത്. വിദേശ മദ്യനയത്തിന്റെ 13(3) ചട്ടമനുസരിച്ച് ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിന്റെയോ, ക്ഷേത്രങ്ങള്‍,ക്രൈസ്തവ-മുസ്ലീം ദേവാലയങ്ങള്‍ എന്നിവയുടെയോ,ശ്മശാന ഭൂമിയുടെയോ 200 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ വരുന്ന ഹോട്ടലുകള്‍ക്ക് എഫ്.എല്‍ 3 ലൈസന്‍സ് നല്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ ചെയ്യുന്നത്.
ഹോട്ടല്‍ ഹൈസിന്തിന്റെ കേസില്‍ പ്രസ്തുത ഹോട്ടലിന്റെ ഗേറ്റില്‍ നിന്നും എതിര്‍വശത്തുള്ള തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളിലേക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം 98 മീറ്ററും ചെങ്കല്‍ച്ചൂള കോളനിയിലേക്കുള്ള ദൂരം 188 മീറ്ററുമാണ്. ഇതേ കാരണം കൊണ്ട് തന്നെ ഹോട്ടല്‍ ഹൈസിന്ത് മാനേജ്മന്റ് സമര്‍പ്പിച്ച അപ്പീല്‍ പെറ്റിഷന്‍ എക്‌സൈസ് കമ്മീഷണര്‍ നിരാകരിച്ചു. പ്രസ്തുത ഉത്തരവില്‍ നിരാശരായി 29/08/2016ല്‍ ഹോട്ടല്‍ അധികൃതര്‍ റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
കോടതിവിധി കല്‍പ്പിച്ച തീയതി മുതല്‍ രണ്ടുമാസത്തിനകം എക്‌സിബിറ്റ് പി 6 എന്ന റിവിഷന്‍ ഹര്‍ജി പരിഗണിക്കണമെന്നും, പരാതിക്കാരന്റെ ഭാഗം കൂടി കേള്‍ക്കാന്‍ അവസരം അനുവദിക്കണമെന്നും സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് പരമോന്നത കോടതി 8/11/2016ല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്‍പ്രകാരം 15/12/2016ന് ഹോട്ടല്‍ മാനേജ്‌മെന്റിന്റെ പരാതിയും ആവശ്യങ്ങളും കേള്‍ക്കുകയുണ്ടായി. എന്നാല്‍ ഹോട്ടല്‍ ഹൈസിന്ത് അധികൃതര്‍ അവര്‍ക്കനുകൂലമായ യാതൊരു പുതിയ തെളിവുകളും അന്ന് ഹാജരാക്കിയിരുന്നില്ല. ഹോട്ടലിന്റെ നിര്‍മ്മാണസമയത്തുണ്ടായിരുന്ന നിയമങ്ങള്‍ക്കനുസരിച്ചാണ് വ്യവഹരിക്കപ്പെടേണ്ടതെന്നുള്ള പരാതിക്കാരന്റെ വാദം നിലനില്‍ക്കുന്നതല്ലെന്നും ലൈസന്‍സിനായി അപേക്ഷിക്കുന്ന സമയത്തുള്ള നിയമങ്ങള്‍ക്കനുസൃതമായാണ് എഫ്.എല്‍ 3 ലൈസന്‍സ് നല്‍കുന്നതെന്നും കോടതി നിരീക്ഷിച്ചു.
ഹോട്ടലിന്റെ മുഖ്യ ഗേറ്റില്‍ നിന്നും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള പ്രസ്തുത സ്ഥാപനങ്ങളിലേക്കുള്ള ദൂരമാണ് പരിഗണിക്കേണ്ടതെന്നും പരാതിക്കാര്‍ വാദിച്ചിരുന്നു. എന്നാല്‍ ഒരു ഗേറ്റില്‍ നിന്നും മറ്റൊന്നിലേക്കെത്താന്‍ പൊതുജനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ ദൂരമാണ് പരിഗണിക്കേണ്ടത് എന്നുള്ളതിനാല്‍ പരാതിക്കാരന്റെ പ്രസ്തുത വാദവും നിലനില്‍ക്കുന്നതല്ലെന്ന് കണ്ടെത്തിയിരുന്നു.
രേഖകളെല്ലാം വിശദമായി പരിശോധിച്ചതിന് ശേഷം എക്‌സൈസ് കമ്മീഷണറുടെ തീരുമാനത്തിലിടപെടാന്‍ സര്‍ക്കാരിന് മതിയായ കാരണങ്ങളൊന്നുമില്ലെന്ന നിഗമനത്തിലെത്തുകയായിരുന്നു.
ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ഹോട്ടല്‍ ഹൈസിന്ത് സമര്‍പ്പിച്ച റിവിഷന്‍ പെറ്റീഷന്‍ നിരാകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























