ലക്ഷ്മി നായരെ ഹിറ്റ്‌ലറുമായി ഉപമിച്ച് ദേശീയ വനിതാ കമ്മിഷന്‍

വിദ്യാര്‍ഥിനികളെ അപമാനിച്ച ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ അംഗം സുഷമ സാഹു. ലോ അക്കാദമിയിലെ വിദ്യാര്‍ഥിനികളുടെ മൊഴിയെടുത്തതിനുശേഷം കമ്മിഷന്‍ അംഗം സുഷമ സാഹു തന്റെ പ്രതികരണത്തില്‍ ലക്ഷ്മി നായര്‍ക്കെതിരെ ആഞ്ഞടിച്ചു.
ലക്ഷ്മി നായര്‍ കോളജില്‍ കുട്ടികളോട് പെരുമാറിയിരുന്നത് ഹിറ്റ്‌ലറിന്റെ സ്വേച്ഛാധിപത്യ രീതിയില്‍ ആയിരുന്നു. ആണ്‍ കുട്ടികളുമായി സംസാരിക്കുന്ന പെണ്‍കുട്ടികളെ മോശക്കാരായി ചിത്രീകരിച്ചു. ഇതെല്ലാം വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന രീതിയായിരുന്നു. ഇക്കാരങ്ങളെല്ലാം കൊണ്ട്തന്നെ രേഖാമൂലം പരാതി നല്‍കാന്‍ വിദ്യാര്‍ഥിനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് അറസ്‌ററ് ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണറെ കാണുമെന്നും സുഷമ സാഹു പറഞ്ഞു.
https://www.facebook.com/Malayalivartha
























