ഈ അരും കൊലയ്ക്ക് പിന്നിലാര്? പുറത്തു വരുന്ന തെളിവനുസരിച്ച് ജിഷ്ണുവിനെ ഇഞ്ചിഞ്ചായി കൊന്നതായ് റിപ്പോര്‍ട്ട്; തെളിവുകളെല്ലാം നശിപ്പിച്ച് മാനേജ്‌മെന്റ് കൈകഴുകി

പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളജ് ഹോസ്റ്ററില്‍ വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളജ് മാനേജ്‌മെന്റിനെ കുറ്റപ്പെടുത്തി പോലീസ് റിപ്പോര്‍ട്ട്. പുറത്തു വരുന്ന തെളിവനുസരിച്ച് ജിഷ്ണുവിനെ ഇഞ്ചിഞ്ചായി കൊന്നതായ് റിപ്പോര്‍ട്ട്. മാത്രമല്ല സിസിടിവി അടക്കമുള്ള എല്ലാ തെളിവുകളും മാനേജ്‌മെന്റ് നശിപ്പിക്കുകയും ചെയ്തു. ക്രൂരമായ മര്‍ദനത്തിന് ജിഷ്ണു വിധേയനായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
അതേസമയം ജിഷ്ണു കോപ്പിയടിച്ചെന്ന് ആരോപിക്കുന്നതല്ലാതെ തെളിവുകളൊന്നും മാനേജ്‌മെന്റിന്റെ കൈവശമില്ലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. മാത്രമല്ല, പൂര്‍വവൈരാഗ്യത്തോടെയാണ് കോളജ് മാനേജ്‌മെന്റ് ജിഷ്ണുവിനോട് പെരുമാറിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോളേജില്‍ നടന്ന ചില സമരങ്ങള്‍ക്കു പിന്നിലെ ജിഷ്ണുവിന്റെ പങ്കും കോളേജ് മാനേജ്‌മെന്റിന്റെ ചില തീരുമാനങ്ങളോടുള്ള ജിഷ്ണുവിന്റെ എതിര്‍പ്പുമാണ് വൈരാഗ്യത്തിന്റെ കാരണം.
പരീക്ഷയ്ക്കുശേഷം കോളജ് വൈസ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍വച്ച് ജിഷ്ണുവിന് മര്‍ദ്ദമേറ്റതായും കണ്ടെത്തിയിട്ടുണ്ട്. ഇതിനുശേഷമാണ് ജിഷ്ണു ആത്മഹത്യ ചെയ്തത്. ഗൂഢാലോചനയില്‍ കൃഷ്ണദാസ്, കോളേജ് പ്രിന്‍സിപ്പല്‍ തുടങ്ങിയവരും പങ്കാളികളാണെന്നാണ് വിവരം. അതിനിടെ, ജിഷ്ണു ആത്മഹത്യ ചെയ്ത കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് അടക്കം അഞ്ചു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൃഷ്ണദാസാണ് ഒന്നാം പ്രതി. മര്‍ദനം, ആത്മഹത്യാ പ്രേരണ തുടങ്ങിവയാണു കുറ്റങ്ങള്‍. ജാമ്യമില്ലാ വകുപ്പനുസരിച്ചാണു കേസ്. വടക്കാഞ്ചേരി കോടതിയില്‍ പോലീസ് കേസ് രേഖകള്‍ നല്‍കും.
അതേസമയം, കേസില്‍ പ്രതികളായ അധ്യാപകര്‍ ഒളിവില്‍ പോയതായി പോലീസ് വ്യക്തമാക്കി. വൈസ് പ്രിന്‍സിപ്പല്‍ അടക്കം അഞ്ചുപേരുടെ വീടുകളില്‍ പോലീസ് എത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. വൈസ് പ്രിന്‍സിപ്പലിനെത്തേടി പോലീസ് സംഘം തമിഴ്‌നാട്ടിലേക്കു പോയിട്ടുണ്ട്.
https://www.facebook.com/Malayalivartha























