വൈനും ബിയറും കള്ളും മദ്യമല്ലാതാക്കണമെന്ന് സുപ്രീം കോടതിയോട് സംസ്ഥാന സര്‍ക്കാര്‍

ബിയര്‍, വൈന്‍, കള്ള് എന്നിവയെ മദ്യമായി പരിഗണിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ഇവയെ മദ്യത്തിന്റെ നിര്‍വചനത്തില്‍നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. പാതയോരത്തെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കണമെന്ന വിധിയില്‍ കൂടുതല്‍ വ്യക്തത വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കും വിധി ബാധകമാണോയെന്നു വ്യക്തമാക്കണമെന്നും ബിവറേജസ് ഔട്ട് ലെറ്റുകള്‍ മാറ്റിസ്ഥാപിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന ഉത്തരവില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും മദ്യശാലകള്‍ പൂട്ടുന്നതിന് കൂടുതല്‍ സമയം തേടി ബവ്‌കോയുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha























