ഡെങ്കിപ്പനി പേടിയില്‍ ആരോഗ്യകേരളം

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടി വരുന്നെന്ന് റിപ്പോര്‍ട്ട്. മെയ്യില്‍ മാത്രം 2475 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. തിരുവനന്തപുരം, പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഡെങ്കിപ്പനി കൂടുതല്‍. ഇതോടൊപ്പം എലിപ്പനിയും എച്ച് 1 എന്‍ 1 ഉം ടൈഫോയ്ഡും മഞ്ഞപ്പിത്തവും പടരുന്നുണ്ട്.മെയ് മാസത്തില്‍ 15,090 പേര്‍ ഡെങ്കിപ്പനി രോഗബാധ സംശയിച്ച് ചികിത്സ തേടിയിട്ടുണ്ട്.
പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം പത്തായിരം കടന്നു. തിരുവനന്തപുരത്ത് പല സ്വകാര്യാസ്?പത്രികളിലും കിടക്ക ഒഴിവില്ലെന്ന കാരണത്താല്‍ അത്യാഹിതവിഭാഗത്തില്‍ പനിബാധിതരെ പ്രവേശിപ്പിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഓരോ പ്രദേശത്തെയും രോഗബാധ വ്യത്യസ്തമാണ്. അതിനാല്‍ മുന്‍വര്‍ഷങ്ങളിലെ രോഗപ്പകര്‍ച്ച വിലയിരുത്തി ജില്ലകള്‍തോറും പ്രത്യേക കര്‍മപദ്ധതികള്‍ തയ്യാറാക്കിയിട്ടുട്ടുണെന്ന് അഢീഷണല്‍ ഡയറക്ടര്‍ ഡോ. റീന അറിയിച്ചു.സര്‍ക്കാര്‍ ആസ്പത്രികളില്‍ കൂടുതല്‍ സൗകര്യമൊരുക്കാന്‍ എല്ലാ ഡിഎംഒമാര്‍ക്കും നിര്‍ദേശം നല്‍കിയതായി ആരോഗ്യഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത പറഞ്ഞു.
https://www.facebook.com/Malayalivartha


























