കിണറ്റിലകപ്പെട്ട വിവിഐപിയെ കാണാന്‍ ആയിരങ്ങള്‍

പാലക്കാട് ജനവാസകേന്ദ്രങ്ങളില്‍ ആനയിറങ്ങിയതിന്റെ ദുരിതങ്ങള്‍ അവസാനിക്കുന്നതിനു മുമ്പേ സമാനഗതിയില്‍ വയനാട്ടില്‍ ഇറങ്ങിയത് പുലി. വയനാട് പൊഴുതനയിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങിയ പുലിയെ പ്രദേശവാസിയുടെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ വീട്ടുകാര്‍ ഉണര്‍ന്ന് നോക്കിയപ്പോഴാണ് പുലിയെ കിണറ്റില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
പോലീസ് ഫയര്‍ഫോഴ്‌സ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി പുലിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. കിണറ്റിലകപ്പെട്ട പുലിയെ കാണാനായി ജനങ്ങളുടെ പ്രവാഹം തന്നെയാണ്. പൊഴുതന ആറാം ബൈലില്‍ ഹനീഫ എന്നയാളുടെ പുരയിടത്തിലെ കിണറ്റിലാണ് പുലി വീണത്.

രാവിലെ വീടു വൃത്തിയാക്കുന്നതിനിടയില്‍ കിണറിന്റെ മൂടി നീങ്ങിക്കിടക്കുന്നത് കണ്ട് പരിശോധന നടത്തിയപ്പോഴാണ് കിണറ്റില്‍ പുലി കിടക്കുന്നത് കണ്ടത്. വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് നാട്ടുകാര്‍ പോലീസിനെയും വനം വകുപ്പിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിച്ചു.

മയക്കുവെടി വെച്ച ശേഷം പുലിയെ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്. വനത്തോട് ചേര്‍ന്ന് കിടക്കുന്ന പുഴ കടന്നാണ് പുലി വന്നതെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha























