വീണ്ടും മാഡം വാദവുമായി പള്‍സര്‍ സുനി

നടി ആക്രമിക്കപ്പെട്ട കേസില്‍ താന്‍ പരാമര്‍ശിച്ച മാഡം ഒരു സിനിമാ നടിയാണെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ പറഞ്ഞു. ഈ നടിയുടെ പേര് ബുധനാഴ്ച വെളിപ്പെടുത്തുമെന്നും സുനി മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് സിം കാര്‍ഡ് സംഘടിപ്പിച്ച കേസില്‍ കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്തിറങ്ങിയപ്പോഴാണ് പള്‍സര്‍ സുനി ഇക്കാര്യം പറഞ്ഞത്. കേസ് മറ്റൊരു ദിവസം പരിഗണിക്കാനായി മാറ്റി.
മാഡം എന്നത് കെട്ടുകഥയല്ലെന്നും സിനിമാ രംഗത്തുനിന്നുള്ള ഒരാളാണെന്നും നേരത്തെയും പള്‍സര്‍ സുനി പറഞ്ഞിരുന്നു. ഈ മാസം 16നുള്ളില്‍, ജയിലിലുള്ള വി.ഐ.പി കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ താന്‍ എല്ലാം വെളിപ്പെടുത്തുമെന്നും സുനി മുന്നറിയിപ്പ് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha























