Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

പാർട്ടി സമ്മേളനങ്ങൾ നടത്താൻ പോയ മുഖ്യമന്ത്രിയെ കപ്പലിലെ കള്ളൻമാർ തിരിഞ്ഞുകുത്തുന്നു; സമുദായ നേതാക്കൾ സർക്കാരിന് എതിരാകുന്നു

09 JANUARY 2018 12:21 PM IST
മലയാളി വാര്‍ത്ത

More Stories...

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

വനത്തിനുള്ളിൽ വഴിതെറ്റി കുടുങ്ങി ഡിജിറ്റൽ സർവേസംഘം... വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

പാർട്ടി സമ്മേളത്തിന്റെ തിരക്കിലാണ്ട മുഖ്യമന്ത്രിയെ സംസ്ഥാനത്തെ ആഭ്യന്തര പ്രശ്നങ്ങൾ തിരിഞ്ഞു കുത്തുന്നു. മുഖ്യമന്ത്രിയുടെ അഭാവത്തിൽ പോലീസ് സ്വയം അഴിഞ്ഞാടുന്നു. ഒടുവിൽ എന്തും ചെയ്യാവുന്ന സ്ഥലമല്ല പോലീസ് സ്റ്റേഷനെന്ന് മുഖ്യമന്ത്രിക്ക് തന്നെ പറയേണ്ടി വന്നു.

ലത്തീൻ അതിരൂപത സർക്കാരിന് പുർണമായും എതിരായത് ഈ പശ്ചാത്തലത്തിലാണ്. അവർ പള്ളികളിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ഇടയലേഖനങ്ങൾ വായിച്ചു. കുരിശുമല സമരത്തിൽ നിന്നും അവർ പിൻമാറിയെങ്കിലും മനസിൽ ഉണങ്ങാത്ത കനലായി മാറിക്കഴിഞ്ഞു. വനം മന്ത്രി മുന്നോട്ടു വച്ച ചില നിർദ്ദേശങ്ങൾ അനുസരിച്ചാണ് സമരത്തിൽ നിന്നും പിൻമാറി യ ത്. എന്നാൽ വൃണിത ഹൃദയരായ സഭാംഗങ്ങൾ അവരുടെ പ്രതിഷേധം വരുന്ന പാർലെമെന്റ് തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തും. ഇത് ഇടതു മുന്നണിയെ സാരമായി ബാധിച്ചേക്കും.

ഓഖിദുരന്തത്തിന്റെ വേദന തീരുന്നതിനു മുമ്പാണ് ബോണക്കാട് കുരിശിന്റെ പേരിൽ കലാപം നടന്നത്. ബോണക്കാട് കുരിശ് പൊളിച്ചതുമായി ബന്‌ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന സമരമാണ് അക്രമത്തിലേക്ക് നീങ്ങിയത്. ചില പോലീസ് ഉദ്യോഗസ്ഥർക്കുണ്ടായ കൈ പിഴയാണ് വിഷയത്തിനു കാരണമായത്. എന്നാൽ അത് കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു.

സാധാരണ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സർക്കാർ ഇടപെടാറുണ്ട്. യു ഡി എഫിന്റെ കാലത്ത് ഇതൊക്കെയായിരുന്നു പതിവ്. എന്നാൽ എൽ ഡി എഫിൽ ഇത്തരം കീഴ്വഴക്കങ്ങളില്ല. പരമാവധി കടകംപള്ളി സുരേന്ദ്രൻ മാത്രമാണ് ഇത്തരം കൂടിക്കാഴ്ചകൾ നടത്താറുള്ളത്. ഓഖി വിവാദത്തെ തുടർന്ന് കടകംപള്ളി ബിഷപ്പ് സൂസപാക്യത്തെ കണ്ടിരുന്നു. അതിന്റെ മുറിവ് ഉണങ്ങുന്നതിനു മുമ്പാണ് ബോണക്കാട് കുരിശ് തകർത്തതും വിവാദം ഉണ്ടായതും.

സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുത്ത അവസ്ഥയിലാണ് സർക്കാർ. പോലീസുകാരെ നിലയ്ക്ക് നിർത്തുന്നതിനു പകരം ബോണക്കാട്ട് അവരെ അഴിഞ്ഞാടാൻ അനുവദിച്ചു. പാർട്ടി സമ്മേളനങ്ങളുടെ തിരക്കിലാണ്ട മുഖ്യമന്ത്രിക്ക് ഇത്തരം കാര്യങ്ങളെ കൈകാര്യം ചെയ്യാനാവുന്നില്ല. ആഭ്യന്തര വകുപ്പിനെതിരെ സി പി എം കൊല്ലം ജില്ലാ കമ്മിറ്റി രംഗത്തെത്തി. ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ സർക്കാരിന് കഴിയുന്നില്ലെന്ന് മലപ്പുറം സമ്മേളനത്തിൽ വിമർശനം ഉയർന്നു.

പാർട്ടിയുടെ അലക് കൈയിലൊതുക്കുന്നതിനായി മുഖ്യമന്ത്രി ഓടി നടക്കുമ്പോഴാണ് ഇത്തരം വിഷയങ്ങൾ അദ്ദേഹത്തിന് വിനയാകുന്നത്. ശശി തരൂർ തിരുവനന്തപുരം സീറ്റിൽ നിന്ന് ജയിച്ചതു ലത്തീൻ അതിരൂപതയുടെ സഹായത്തോടെയാണ്. അതിനിയും ആവർത്തിച്ചേക്കും. സൂസപാക്യത്തിന്റെ കൈയിലാണ് തിരുവനന്തപുരത്തെ പല നിയമസഭാ മണ്ഡലങ്ങളുമുള്ളത്. സൂസപാക്യം വിചാരിച്ചാൽ അവിടെയെല്ലാം പാർട്ടികൾ നിലംപൊന്തും.

മുഖ്യമന്ത്രിയുടെ വകുപ്പിൽ മറ്റാരും ഇടപെടാറില്ല. അത് അദ്ദേഹത്തിന് ഇഷ്ടവുമില്ല. മന്ത്രിമാർക്ക് മുഖ്യമന്ത്രിയെ ഭയമാണെന്ന് പൊതുവേ അഭിപ്രായമുണ്ട്. ഇനി വിഷയങ്ങൾ വഷളാക്കാൻ കപ്പലിൽ തന്നെ കള്ളനുണ്ടോ എന്നും അറിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (19 minutes ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (35 minutes ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (53 minutes ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (1 hour ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (1 hour ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (1 hour ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (2 hours ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (2 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (2 hours ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (3 hours ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (3 hours ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (3 hours ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (3 hours ago)

Malayali Vartha Recommends