ഓഖി ദുരന്തത്തിൽ തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ 22ന് ഒരുമിച്ച് സംസ്കരിക്കും

ഓഖി ചുഴലിക്കാറ്റിനു ശേഷം കടലില്‍നിന്നു കണ്ടെടുത്ത മൃതദേഹങ്ങളിൽ തിരിച്ചറിയാന്‍ കഴിയാത്തവ 22-നു സംസ്കരിക്കും. 16 മൃതദേഹങ്ങളാണ് ഇത്തരത്തിൽ ആരും ഏറ്റെടുക്കാതെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ മോര്‍ച്ചറികളിലുള്ളത്. ഒരുമാസത്തിൽ കൂടുതലായവയും ഇതിൽ ഉൾപ്പെടുന്നു. മൃതദേഹങ്ങളിൽ പലതും കടലില്‍നിന്നു കണ്ടെടുക്കുമ്പോള്‍ത്തന്നെ അഴുകിയ നിലയിലായിരുന്നു.
ഓഖി ദുരന്തത്തില്‍ ബന്ധുക്കളെ കടലില്‍ കാണാതായെന്നു പരാതി നല്‍കിയവരുടെ ഡി.എന്‍.എ. പരിശോധന രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയില്‍ ജനുവരി 22 വരെ തുടരും. എറണാകുളത്ത് അഞ്ചും മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ മൂന്നു വീതവും തൃശൂരിലും മലപ്പുറത്തും ഒന്നു വീതവും മൃതദേഹങ്ങളാണ് തിരിച്ചറിയാതെയുള്ളത്. തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ഈ അവസരത്തിൽ അറിയിക്കാം.
https://www.facebook.com/Malayalivartha



























