റേപ്പ് പ്രൂഫ് അണ്ടര്‍ഗാര്‍മെന്‍സുമായി യുവതി; വസ്ത്രത്തില്‍ ഒരു ലോക്ക്, ജി പി എസ് , വീഡിയോ ക്യാമറ എന്നിവ ഘടിപ്പിച്ചിട്ടുണ്ട്. പാസ് വേര്‍ഡ് ഉപയോഗിക്കാതെ അടിവസ്ത്രത്തിലെ ലോക്ക് തുറക്കാന്‍ സാധിക്കില്ല

ബലാല്‍സംഘം തടയാന്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച അടിവസ്ത്രവുമായി ഉത്തര്‍പ്രദേശിലെ പെണ്‍കുട്ടി. സീന കുമാരി എന്നാണ് പെണ്‍കുട്ടിയുടെ പേര്. റേപ്പ് പ്രൂഫ് എന്നറിയപ്പെടുന്ന വസ്ത്രത്തില്‍ ഒരു ലോക്ക്, ജി പി എസ് , വീഡിയോ ക്യാമറ എന്നിവ ഘടിപ്പിച്ചിട്ടുണ്ട്. പാസ് വേര്‍ഡ് ഉപയോഗിക്കാതെ അടിവസ്ത്രത്തിലെ ലോക്ക് തുറക്കാന്‍ സാധിക്കില്ല. തുറക്കുന്ന സമയം ജി പി എസ് സ്ഥലത്തെ വിവരങ്ങള്‍ പൊലീസിനും കുടുംബത്തിനും കൈമാറും. വീഡീയോ ഫീച്ചര്‍ വഴി ആക്രമിയുടെ മുഖം ഡിവൈസില്‍ ഓട്ടോമാറ്റിക് ആയി റെക്കോര്‍ഡ് ചെയ്യപ്പെടും. ഇന്ത്യയില്‍ ഇതിന് 4300 രൂപയാണ് വില. പൊതുമാര്‍ക്കറ്റില്‍ ഉല്‍പ്പനം എത്തിക്കാനാണ് സീനയുടെ പദ്ധതി. ബുള്ളറ്റ് പ്രൂഫ്, കട്ട് പ്രൂഫ് മെറ്റീരിയല്‍ കൊണ്ടാണ് അടിവസ്ത്രം നിര്‍മിച്ചിരിക്കുന്നത്.
സ്ത്രീസുരക്ഷയുടെ പ്രതീകമായ പിങ്ക് കളറാണ് ഈ അണ്ടര്‍ഗാര്‍മെന്‍സിന്റെ നിറം. ലോകമെമ്പാടും വില്‍ക്കുകയാണ് സീനയുടെ ലക്ഷ്യം. ഉത്തര്‍പ്രദേശില്‍സ്ത്രീകളും കുട്ടികളും വൃദ്ധരും ഉള്‍പ്പെടെ അനുദിനം ബലാല്‍സംഘത്തിനിരയാവുകയാണ്. പൊതുനിരത്തുകളില്‍ പോലും സ്ത്രീകള്‍ മാനഭംഗത്തിനിരയാകുന്നു. ഫറൂക്കാബാദിനെ ദരിദ്രകുടുംബത്തിലാണ് സീന ജനിച്ചത്. ആരെങ്കിലും മാനഭംഗത്തിന് മുതിര്‍ന്നാല്‍ ഇത്തരം അണ്ടര്‍ഗാര്‍മെന്റ്‌സിലെ ബട്ടണില്‍ അമര്‍ത്തിയാല്‍ അടിയന്തരസഹായം നല്‍കുന്ന വനിതാ സെല്ലിലേക്കും മറ്റും വിളിയെത്തും. ഇതിന്റെ മാതൃക ഹൈദരാബാദിലെ ദേശീയ ഇന്നവേഷന്‍ ഫൗണ്ടേഷനില്‍ പരിശോധനയ്ക്ക് കൈമാറിയിട്ടുണ്ട്.
ദിവസവും രാജ്യത്ത് നിരവധി സ്ത്രീകളാണ് ബലാല്‍സംഘത്തിനിരയാകുന്നത്, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഉത്തര്‍പ്രദേശില്‍ മാനഭംഗക്കേസുകളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഇത്തരത്തിലൊരു വസ്ത്രം തയ്യാറാക്കിയതെന്ന് സീന കുമാരി പറഞ്ഞു.
https://www.facebook.com/Malayalivartha



























