കുറ്റിപ്പുറം പാലത്തിനടിയില്‍ നിന്ന് വന്‍ സ്ഫോടക വസ്തുക്കള്‍ ;445 വെടിയുണ്ടകൾ കണ്ടെത്തിയത് കുഴിബോംബ് കണ്ടെത്തിയ സ്ഥലത്ത് നിന്ന്

കുറ്റിപ്പുറം പാലത്തിനടിയില്‍ നിന്ന് വന്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. കുഴിച്ചിട്ട രീതിയില്‍ കണ്ട 445 വെടിയുണ്ടകളാണ് കണ്ടെടുത്തത്. ഇതേ സ്ഥലത്ത് നിന്ന് കഴിഞ്ഞ ദിവസം കുഴിബോംബ് കണ്ടെടുത്തിരുന്നു. സംഭവത്തില്‍ തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചു. സൈന്യം ഉപയോഗിക്കുന്ന രീതിയിലുള്ള വെടിയുണ്ടകളാണ് കണ്ടെത്തിയിരിക്കുന്നത്. വെള്ളത്തിനടിയിലാണ് കണ്ടെത്തിയത്.മൈനുകള്‍ കണ്ടെടുത്ത സംഭവത്തില്‍ ദേശീയ സുരക്ഷ സംഘം പരിശോധന ഊര്‍ജിതമാക്കിയിരുന്നു. പാലത്തിന്റെ താഴെ ബാഗിലും മണലിലുമായാണ് നേരത്തെ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയിരുന്നത്.
https://www.facebook.com/Malayalivartha



























