രാത്രിയിൽ പതിനാറുകാരിയെ അകന്ന ബന്ധു കൂട്ടിക്കൊണ്ടുപോകുന്ന സംഭവം; പോലീസ് ഉദ്യോഗസ്ഥരടക്കം പെണ്‍കുട്ടിയെ ലൈംഗീകമായി ഉപയോഗിച്ചു; കൂടുതൽ വിവരങ്ങൾ പുറത്ത്

ആലപ്പുഴ മംഗലത്ത് രാത്രിയിൽ പതിനാറുകാരിയെ അകന്ന ബന്ധു കൂട്ടിക്കൊണ്ടുപോകുന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെണ്‍കുട്ടിയുടെ അകന്ന ബന്ധുവായ ആതിര പലദിവസങ്ങളിലും പെൺകുട്ടിയെ രാത്രി വീട്ടിൽനിന്നും വിളിച്ചുകൊണ്ടുപോകുമായിരുന്നു. ഇത് ശ്രദ്ധിച്ച നാട്ടുകാർ കൗണ്‍സിലര്‍ ജോസ് ചെല്ലപ്പനോട് കാര്യം പറഞ്ഞിരുന്നു. കൗണ്‍സിലര്‍ തടയാന്‍ശമിച്ചിട്ടും പെണ്‍കുട്ടിയെ ബലമായി കൊണ്ടുപോയ ബന്ധുവായ സ്ത്രീയെ പിന്നീട് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പോലീസ് പിടികൂടിയതോടെ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തായിരിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥരടക്കം പെണ്‍കുട്ടിയെ ലൈംഗീകമായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം. നാര്‍ക്കോട്ടിക് സെല്ലിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മാരാരിക്കുളത്ത് റിസോര്‍ട്ടില്‍ മദ്യംനല്‍കി പീഡിപ്പിച്ചതായി പെണ്‍കുട്ടിയും മൊഴി നൽകിയിരുന്നു. കേസില്‍ കൂടുതല്‍ പോലീസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കൗണ്‍സിലര്‍ പറയുന്നു.
കേസിന്റെ അന്വേഷണച്ചുമതല ആലപ്പുഴ ഡിവൈ.എസ്.പി. പി.വി. ബേബിക്ക് കൈമാറിയതായി ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ മൊഴി എടുക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് ഡിവൈ.എസ്.പി. പറഞ്ഞു. പോലീസ് പരിശോധന കുറവായതിനാല്‍ ആലപ്പുഴയില്‍ റിസോര്‍ട്ടുകളും ഹോം സ്റ്റേകളും കേന്ദ്രീകരിച്ച് അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘം ധാരാളമുണ്ട്. ആലപ്പുഴ ഒരു സുരക്ഷിത ഹബ്ബാക്കി മാറ്റിയാണ് ഇവരുടെ പ്രവര്‍ത്തനം.
https://www.facebook.com/Malayalivartha



























