നിലക്കുറിഞ്ഞി ഉദ്യാനപ്രദേശത്ത് വീണ്ടും സംയുക്ത പരിശോധന

നീലക്കുറിഞ്ഞി ഉദ്യാനപ്രദേശത്ത് വീണ്ടും സംയുക്ത പരിശോധന നടത്തും. വനം, റവന്യു ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുക. ദേവികുളം സബ്കളക്ടറുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ഉദ്യാനപ്രദേശത്തെ പട്ടയങ്ങളുടെ സാധുത മനസിലാക്കാനും വേണ്ടിയാണ് സംയുക്ത പരിശോധന നടത്തുന്നത്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. പരിശോധനയ്ക്ക് ശേഷം മാത്രമേ ഉദ്യാനത്തിന്റെ വിസ്തീര്‍ണത്തില്‍ അടക്കം അന്തിമ തീരുമാനം ഉണ്ടാകു. മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനം കൈയേറിയവരെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കേണ്ടെന്ന് വനം മന്ത്രി കെ.രാജു നേരത്തെ മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്തിരുന്നു.
ഉദ്യാനത്തിലെ സര്‍വേ കഴിഞ്ഞ ശേഷം മതി ഒഴിപ്പിക്കലെന്നും മന്ത്രി പറഞ്ഞു. നീലക്കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദ്ദേശം. കഴിഞ്ഞ 11, 12 തീയതികളിലായിരുന്നു കെ.രാജു, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, വൈദ്യുതി മന്ത്രി എം.എം.മണി എന്നിവര്‍ മൂന്നാര്‍ സന്ദര്‍ശിച്ചത്. കുറിഞ്ഞി ഉദ്യാനം സ്ഥിതി ചെയ്യുന്ന വട്ടവട, കൊട്ടക്കന്പൂര്‍ പ്രദേശങ്ങളില്‍ കൈവശക്കാരും കൈയേറ്റക്കാരുമുണ്ട്.
കാലാകാലങ്ങളായി കൈവശഭൂമിയില്‍ താമസിക്കുന്നവരെ ഇറക്കി വിടുന്നതിന് മുന്പ് പുനരധിവാസ പദ്ധതി തയ്യാറാക്കണം. എന്നാല്‍, കൈയേറ്റക്കാര്‍ക്കെതിരെ നടപടി എടുത്തേ മതിയാവൂ. ഇത് സര്‍വേയും മറ്റു നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം മതിയെന്നും മന്ത്രി ശുപാര്‍ശ ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























