എ.കെ.ജിയുടെ വീട് സംരക്ഷിതസ്മാരകമാക്കുമെന്നാണ് അന്നത്തെ സാംസ്‌കാരികമന്ത്രിയും പൊളിറ്റ്ബ്യൂറോ അംഗവുമായ എം.എ ബേബി പ്രസ്താവിച്ചിരുന്നു

സി.പി.എമ്മിന്റെ എ.ജെ.ജി സ്‌നേഹം വിവാദങ്ങളുണ്ടാകുമ്പോള്‍ മാത്രമാണെന്ന് ആക്ഷേപം. അദ്ദേഹത്തിന്റെ തടവാട്ട് വീട് സംരക്ഷിക്കുമെന്ന് വി.എസ് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പറഞ്ഞത് പാര്‍ട്ടി നടപ്പാക്കിയില്ല. വീട് സംരക്ഷിതസ്മാരകമാക്കുമെന്നാണ് അന്നത്തെ സാംസ്‌കാരികമന്ത്രിയും പൊളിറ്റ്ബ്യൂറോ അംഗവുമായ എം.എ ബേബി പ്രസ്താവിച്ചത്. അത് കഴിഞ്ഞ് യു.ഡി.എഫ് അധികാരത്തിലെത്തി. ശേഷം ഇപ്പോഴത്തെ എല്‍.ഡി.എഫ് ഗവണ്‍മെന്റ് എത്തിയിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു. എകെജിയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട വിവാദമായ കാര്യങ്ങള്‍ തൃത്താല എം.എല്‍.എ വി.ടി ബല്‍റാം ഫെയിസ് ബുക്കിലൂടെ പുറത്ത് വിട്ട സാഹചര്യത്തിലാണ് കണ്ണൂര്‍ പെരളശേറി പഞ്ചായത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇക്കാര്യം വീണ്ടും കുത്തിപ്പൊക്കുന്നത്. എകെജിയുടെ പിന്‍മുറക്കാര്‍ വീട് പൊളിച്ചുനീക്കിയപ്പോള്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ടില്ലെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു.
എകെജിയുടെ സഹോദരീപുത്രന്‍ എ.കെ. സദാശിവന്റെ പേരിലായിരുന്ന തറവാട് പൊളിച്ചുമാറ്റിയാണ് പുതിയ വീട് നിര്‍മിച്ചത്. എന്നാല്‍ എകെജി ബാല്യം ചെലവഴിച്ച വീട് മാത്രമാണിതെന്നും പാര്‍ലമെന്റ് അംഗമായ ശേഷം ഇവിടെ താമസിച്ചിട്ടില്ലെന്നും പറഞ്ഞാണ് പ്രവര്‍ത്തകരുടെയും അണികളുടെയും പ്രതിഷേധം പാര്‍ട്ടി തണുപ്പിച്ചത്. എകെജി ലോക്‌സഭാ പ്രതിപക്ഷനേതാവായിരിക്കേ് ലഭിച്ച ശമ്പളം കൊണ്ടാണ് വീട് പുതുക്കി പണിതത്. എകെജിയുടെ ജന്മഗൃഹമായ ഗോപാലവിലാസം പൊളിച്ചുമാറ്റുന്നതിന് സിപിഎം ഭരിക്കുന്ന പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് അനുമതി നല്‍കിയത് അണികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.
https://www.facebook.com/Malayalivartha



























