സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്തും എല്‍എമാർക്ക് കണ്ണടകള്‍ വാങ്ങുന്നതിനായി സര്‍ക്കാറിന് ചെലവായത് 1.81 ലക്ഷം രൂപ

സംസ്ഥാനത്തെ നാലു എംഎല്‍എമാർക്ക് കണ്ണടകള്‍ വാങ്ങുന്നതിനായി സര്‍ക്കാറിന് ചെലവായത് 1.81 ലക്ഷം രൂപ. മന്ത്രി ശൈലജയുടെ കണ്ണടയ്ക്ക് 27,000രൂപ, ചിറ്റയം ഗോപകുമാര്‍ 48,000 രൂപ. കോവൂര്‍ കുഞ്ഞിമോന്‍ 44,000രൂപ, ജോണ്‍ ഫെര്‍ണാണ്ടസ് 45,700 രൂപ, എഎം ആരീഫ് 43,000 രൂപ എന്നിങ്ങനെയാണ് കണക്കുകൾ. സി.പി.ഐ പ്രതിനിധി ചിറ്റയം ഗോപകുമാറും ആര്‍.എസ്.പി (ലെനിനിസ്റ്റ് ) നേതാവായ കോവൂര്‍ കുഞ്ഞുമോനും ജൂണ്‍ 30നാണ് പണം കൈപ്പറ്റിയത്.
എന്നാൽ നിയമപരമായി ഇക്കാര്യത്തിൽ യാതൊരു വിധ തെറ്റും ഇല്ല. എന്നാൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ഭരണപക്ഷ എംഎല്‍എമാര്‍ ധൂര്‍ത്ത് നടത്തിയെന്നോരാക്ഷേപാം ഉയരുന്നുണ്ട്. എല്‍എഡിഎഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എംഎല്‍എമാരുടെ ചികിത്സ ഇനത്തില്‍ വൻ തുക കൈപ്പറ്റിഎന്നാ ആരോപണത്തിൽ വിമര്‍ശനം ഉയരുകയാണ്. വിവരാവകാശ രേഖയിലാണ് കണ്ണടകള്‍ക്കായി ഇത്രയും തുക എംഎല്‍എമാര്‍ കൈപ്പറ്റിയിരിക്കുന്നതിനം കുറിച്ച് വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha



























