പെന്‍ഷന്‍ പോലും നല്‍കാന്‍ കഴിയാത്ത സമയത്ത് അവാര്‍ഡ് നിശ പോലെ കോടികള്‍ മുടക്കി ലോക കേരള സഭ നടത്തണമോ എന്ന് കെ.എസ് ശബരീനാഥന്‍ എം.എല്‍.എ

സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുമ്പോള്‍ ലോക കേരള സഭയുടെ പേരില്‍ സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുകയാണെന്ന് അരുവിക്കര എം.എല്‍.എ കെ.എസ് ശബരീനാഥന്‍ ആരോപിച്ചു. തിരുവനന്തപുരത്തെ പ്രശസ്തമായ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ലോകകേരള സഭയ്ക്കായി രണ്ടു ദിവസങ്ങളില്‍ ഏകദേശം 250 റൂമുകളാണ് സര്‍ക്കാര്‍ നോര്‍ക്ക മുഖാന്തരം ബുക്ക് ചെയ്തിരിക്കുന്നു എന്നാണ് അറിഞ്ഞത്. ഇതുപോലത്തെ ചിലവുകള്‍ ചേര്‍ന്ന് ഏകദേശം എട്ട് കോടി രൂപയാണ് ലോക കേരള സഭയുടെ നടത്തിപ്പിനെന്ന് അറിയുന്നു.
ലോക കേരള സഭ എന്നത് ഒരു നല്ല ആശയമാണ്, പ്രവാസികളുടെ ബുദ്ധിമുട്ടുകളും അവര്‍ കേരളത്തിന് നല്‍കുന്ന അനന്തമായ സാധ്യതകളും ചര്‍ച്ച ചെയ്യാന്‍ പറ്റിയ വേദിയാണ്. പക്ഷെ സര്‍ക്കാര്‍ കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്ന, പെന്‍ഷന്‍ പോലും നല്‍കാന്‍ കഴിയാത്ത ഈ സമയത്തു ഒരു കോര്‍പ്പറേറ്റ് ഇവന്റ് പോലെ / അവാര്‍ഡ് നിശ പോലെ കോടികള്‍ മുടക്കി ഇത്രയും വലിയ ധൂര്‍ത്തു നടത്തുന്നത് അനവസരത്തിലല്ലേ ? എന്നും എം.എല്‍.എ ഫെയിസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
https://www.facebook.com/Malayalivartha



























