അനിയന്റെ കൊലയാളികൾക്കെതിരെ നടപടി വേണം; നീതിക്കായി സെക്രട്ടറിയേറ്റ് നടയിൽ ശ്രീജിത്ത് സമരം തുടങ്ങിയിട്ട് 762 ദിവസം; കണ്ണുതുറക്കാത്ത അധികാരികൾക്കെതിരെ കൈകോർത്ത് സോഷ്യൽ മീഡിയ

ലോക്കപ്പ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട തന്റെ അനിയന് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ ശ്രീജിത്ത് നടത്തുന്ന സമരം ആരംഭിച്ചിട്ട് 762 ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു. ശ്രീജിത്തിന്റെ സമരം ഇത്ര ദിവസങ്ങൾ പിന്നിട്ടിട്ടും അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ശ്രീജിത്തിന്റെ സമരം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ ശ്രീജിത്തിന് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് നിരവധി യുവാക്കളാണ് എത്തുന്നത്. സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ വിഷയം വീണ്ടും ചര്‍ച്ചയാവുകയാണ്. രണ്ട് വര്‍ഷം മുന്‍പ് ലോക്കപ്പ് മർദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട തന്റെ സഹോദരന്‍ ശ്രീജിവിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ശ്രീജിത്ത് സമരം ആരംഭിച്ചത്. കഴിഞ്ഞ ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നെങ്കിലും ഇതുവരെയും അന്വേഷണം ആരംഭിച്ചിട്ടില്ല. നീതി ലഭിക്കും വരെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ശ്രീജിത്ത് വ്യക്തമാക്കി.
2014 മെയ് 21നാണ് ശ്രീജിത്തിന്‍റെ അനുജന്‍ ശ്രീജിവ് പാറശാല പൊലീസിന്‍റെ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരണപ്പെടുന്നത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറയുന്നുണ്ടെകിലും ശ്രീജിവിന്‍റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നതായി ശ്രീജിത്ത് വ്യക്തമാക്കി. ശ്രീജിത്തിന്‍റെ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിക്കുകയും അടിയന്തര സഹായമായി ഇവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാനും നിര്‍ദേശിച്ചിരുന്നു. ആരോപണവിധേയരായ ഉദ്യോഗസ്ഥരാണ് ഈ തുക നല്‍കേണ്ടതെന്നും ഉത്തരവിലുണ്ടായിരുന്നു. എന്നാൽ തുടർ നടപടികൾ കേസിൽ ഉണ്ടായില്ല.
https://www.facebook.com/Malayalivartha



























