Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

മുഖംമൂടി മോഷ്ടാവ് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടിലെത്തി സര്‍വതും കൊണ്ടുപോയി

05 FEBRUARY 2018 09:45 AM IST
മലയാളി വാര്‍ത്ത

More Stories...

അനുജത്തിയുടെ അനക്കമില്ലാത്ത ശരീരം!! എന്ത് ചെയ്യണമെന്ന് അറിയാതെ സ​ഹോദരൻ സച്ചു നോവായി ശ്രീനന്ദയുടെ മടക്കം

തലയ്ക്ക് മുകളിൽ ആ അമ്മയുടെ ശാപം!! മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ

സ്വര്‍ണം കള്ളന്റെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ ഭദ്രമല്ലാത്ത പല സ്ഥലങ്ങളില്‍ സൂക്ഷിക്കുകയാണ് പതിവ്. എന്നാല്‍ അത് തെരഞ്ഞ് പിടിച്ച് കള്ളന്‍ കൊണ്ടുപോയിരിക്കുകയാണ്. മരടിലാണ് സംഭവം നടന്നത്.

സ്‌റ്റോര്‍ റൂമില്‍ പ്രവര്‍ത്തിപ്പിക്കാതെ വച്ചിരുന്ന ഫ്രിഡ്ജിനകത്ത് പാത്രത്തില്‍ തുണിയില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന നാലു മോതിരങ്ങളും മാലയും മുഖംമൂടി മോഷ്ടാവ് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ ആക്രമിച്ചാണ് കൊണ്ടുപോയത്. ഇന്നലെ പുലര്‍ച്ചെ നാലരയോടെ കുണ്ടന്നൂര്‍ മുനിസിപ്പാലിറ്റി റോഡിന് സമീപം കുമ്പളാറ വീട്ടില്‍ മോളി (52)യെയാണ് ആക്രമിച്ച ശേഷം ഏഴു പവന്‍ സ്വര്‍ണവും രണ്ടായിരം രൂപയുമായി മോഷ്ടാവ് രക്ഷപ്പെട്ടത്. മോഷ്ടാവിന്റെ ആക്രമണത്തില്‍ മോളിയുടെ കഴുത്തിനും ചുണ്ടിലും മുറിവേറ്റു.

വെളുപ്പിനു നാലരയോടെ തന്റെ കിടപ്പുമുറിയില്‍ ലൈറ്റ് കണ്ടു നോക്കിയപ്പോള്‍ മുഖം തുണികൊണ്ടു മറച്ചു ഒരാള്‍ മുന്നില്‍ നില്‍ക്കുന്നതു കണ്ടു. എഴുന്നേറ്റു ഒച്ച വയ്ക്കാന്‍ ശ്രമിച്ച മോളിയുടെ കഴുത്തിനു കുത്തിപ്പിടിച്ചു മുഖത്തടിച്ചശേഷം മോളിയുടെ കഴുത്തില്‍ കിടന്ന ഒരു പവന്റെ മാല മോഷ്ടാവ് പൊട്ടിച്ചെടുത്തു. ഇതിനിടെ മാലയില്‍ മോളിയും പിടിച്ചതിനാല്‍ മാലയുടെ പകുതിയെ മോഷ്ടാവിന് ലഭിച്ചുള്ളൂ. തുടര്‍ന്ന് അടുക്കള വാതിലിലൂടെ പുറത്തു കടന്ന മോഷ്ടാവ് സമീപത്തെ ഒഴിഞ്ഞ പറമ്പിലൂടെ ദേശീയ പാതയിലേക്ക് ഓടി രക്ഷപ്പെട്ടു.

സ്‌റ്റോര്‍ റൂമില്‍ പ്രവര്‍ത്തിപ്പിക്കാതെ വച്ചിരുന്ന ഫ്രിഡ്ജിനകത്ത് പാത്രത്തില്‍ തുണിയില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന കാല്‍ പവന്‍ വീതമുള്ള നാലു മോതിരങ്ങളും നാലരപവന്റെ മാലയും നഷ്ടപ്പെട്ടതായും പരിശോധനയില്‍ കണ്ടെത്തി. ബര്‍മൂഡ മാത്രം ധരിച്ച് രണ്ടു കറുത്ത ചെരിപ്പുകള്‍ പിന്‍വശത്ത് ബര്‍മുഡക്കിടയിലൂടെ തിരുകി വച്ചിട്ടുണ്ടായിരുന്നതായും മോളി പറയുന്നു. അകത്ത് കിടന്നിരുന്ന ചുരിദാറിന്റെ ടോപ്പ് എടുത്താണു മോഷ്ടാവ് മുഖം മറച്ചിരുന്നതെന്നും മോളി പറഞ്ഞു.

മരട് പോലീസ്, ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. മോളിയുടെ ഭര്‍ത്താവ് മരപ്പണിക്കാരനായ സേവ്യര്‍ അഞ്ചു വര്‍ഷം മുമ്പ് അപകടത്തില്‍ മരണപ്പെടുകയായിരുന്നു. ഒരു വര്‍ഷം മുമ്പ് ഏകമകള്‍ സിയയെ വിവാഹം കഴിച്ചയച്ചതോടെ മോളി ഒറ്റയ്ക്കാണ് വിട്ടില്‍ താമസിച്ചിരുന്നത്. ഇന്നലെ മകളെ വിട്ടിലേക്കു കൂട്ടിക്കൊണ്ടുവരല്‍ ചടങ്ങ് നടത്താനിരിക്കുകയായിരുന്ന ദിവസമാണ് ആക്രമണം നടന്നത്. അഞ്ചടി നാലിഞ്ച് ഉയരവും ഇരുനിറവും ഒത്തവണ്ണമുണ്ട് മോഷ്ടാവിന്.

സമീപത്തുള്ള സ്വകാര്യ സ്ഥാപനത്തിലെ സിസിടിവി ക്യാമറ പരിശോധിച്ചാല്‍ മോഷ്ടാവിന്റെ എന്തെങ്കിലും വിവരങ്ങള്‍ കിട്ടാന്‍ സാധ്യതയുണ്ടെന്നു വീട്ടുകാര്‍ പറഞ്ഞു. മോഷ്ടാവ് പോയെന്നുറപ്പുവരുത്തിയ ശേഷം മോളി തന്റെ മൊെബെല്‍ ഫോണില്‍ മരടില്‍ താമസിക്കുന്ന മകളെ വിവരമറിയിച്ചു. ഉടന്‍ തന്നെ വിവരമറിഞ്ഞു മരട് പോലീസും സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആറര പവന്‍ സ്വര്‍ണവും മേശപ്പുറത്തെ പഴ്‌സില്‍ വച്ചിരുന്ന രണ്ടായിരം രൂപയും നഷ്ടപ്പെട്ടതായും അറിയുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (54 minutes ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (1 hour ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (3 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (3 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (3 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (3 hours ago)

കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും.  (4 hours ago)

മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല  (4 hours ago)

ജീവിതത്തിൽ ഒട്ടേറെ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കും  (4 hours ago)

23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....  (4 hours ago)

രഞ്ജിത്തിന് എതിരായ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി...  (4 hours ago)

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം  (5 hours ago)

സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (5 hours ago)

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്  (5 hours ago)

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ  (5 hours ago)

Malayali Vartha Recommends