Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

ശാസ്തമംഗലത്തെ കൂട്ടമരണത്തിന്റെ ദുരൂഹതയുടെ ചുരുളഴിയുന്നു.. മകന്റെ മരണം ആത്മഹത്യ ആണെന്ന് ഉറപ്പിക്കാനാകാതെ പോലീസ്... ഏക മകന്റെ മരണം കണ്ടതിന്റെ ആഘാതത്തിൽ സുകുമാരൻ നായരുടെയും ആനന്ദവല്ലിയുടെയും ആത്മഹത്യ; സംശയ നിഴലിൽ തിരുനെൽവേലി സ്വാമി

05 FEBRUARY 2018 09:49 AM IST
മലയാളി വാര്‍ത്ത

More Stories...

അനുജത്തിയുടെ അനക്കമില്ലാത്ത ശരീരം!! എന്ത് ചെയ്യണമെന്ന് അറിയാതെ സ​ഹോദരൻ സച്ചു നോവായി ശ്രീനന്ദയുടെ മടക്കം

തലയ്ക്ക് മുകളിൽ ആ അമ്മയുടെ ശാപം!! മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ

തിരുവനന്തപുരം ശാസ്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരുടെ തൂങ്ങിമരണത്തിന് പിന്നിലെ ദുരൂഹതയുടെ ചുരുളഴിയുന്നു. മകന്റെ മരണത്തിൽ മനംനൊന്ത് മാതാപിതാക്കൾ ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിലാണ് പൊലീസ്. ശനിയാഴ്ച്ച രാത്രിയാണ് ശാസ്തമംഗലം പണിക്കേഴ്സ് ലെയിൻ വനമാലിയിൽ സുകുമാരൻനായർ(65), ഭാര്യ ആനന്ദവല്ലി (55), മകൻ സനാതനൻ (30) എന്നിവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിലേക്കുള്ള വഴി ഉൾപ്പെടെ വരച്ച കത്ത് സ്റ്റേഷനിലേക്ക് അയച്ചതിന് ശേഷമാണ് സുകുമാരൻ നായർ മരിച്ചത്. സനാതനന്റെ മൃതദേഹത്തിന് ഒരു ദിവസം കൂടുതൽ പഴക്കം ഉണ്ടായിരുന്നു. അമ്മയും അച്ഛനും ഇല്ലാതിരുന്ന സമയത്താകാം സനാതനൻ മരിച്ചത് . ഏക മകനെ മരിച്ച നിലയിൽ കണ്ടതിന്റെ ആഘാതത്തിൽ സുകുമാരൻ നായരും ആനന്ദവല്ലിയും ആത്മഹത്യ ചെയ്തതാകാം. സനാതനന്റേത് ആത്മഹത്യയാണെന്ന് തറപ്പിച്ചു പറയാൻ കഴിയില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.

മരണകാരണം വ്യക്തമാകാൻ കൂടുതൽ അന്വേഷണം വേണമെന്ന് മ്യൂസിയം സി.എ പ്രശാന്ത്. വി പറഞ്ഞു. സനാതനൻ നേത്രരോഗത്തിന് തിരുനൽവേലിയിലെ അരവിന്ദ് ആശുപത്രിയിൽ ചികിത്സിച്ചതിന്റെ രേഖകൾ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്വത്തുവകകൾ മുഴുവൻ തിരുനൽവേലിയിലെ ഒരു ആശ്രമത്തിലെ സ്വാമിക്ക് എഴുതി വച്ചിരിക്കുന്നതായും കണ്ടെത്തി. സുകുമാരൻ നായർ നെടുമങ്ങാട് തൊളിക്കോട് സ്വദേശിയാണ്. ആനന്ദവല്ലി കിളിമാനൂർ സ്വദേശിയും.

ആനന്ദവല്ലിയുടെ കിളിമാനൂരിലുള്ള സഹോദരൻ മിനിയാന്ന് രാത്രിയിലും ഇന്നലെയും ഇവിടെ എത്തിയിരുന്നു. മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ ശാന്തി കവാടത്തിൽ സംസ്കരിച്ചു. രാവിലെ ആർ.ഡി.ഒ റഹ്മാന്റെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി. ശരീരത്തിൽ അസാധാരണമായ മുറിവുകളോ ചതവുകളോ കണ്ടില്ല. ഇവർ മരണാനന്തര ക്രിയകൾക്ക് ഉപയോഗിക്കാനായി ഷീറ്റുകളും മുണ്ടുകളും വാങ്ങി വച്ചിരുന്നു. കൂടുതൽ കാര്യങ്ങൾ പോസ്റ്റുമാർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂ.

ഇരുപത്തഞ്ച് വർഷത്തിലേറെയായി പണിക്കേഴ്സ് ലെയിനിലെ താമസക്കാരായിരുന്നുവെങ്കിലും അയൽക്കാരുമായി വലിയബന്ധമൊന്നും ഇവർക്കുണ്ടായിരുന്നില്ല. ബന്ധുക്കളുമായി പോലും നല്ല ബന്ധമായിരുന്നില്ല. ആനന്ദവല്ലിയുടെ അമ്മ മൂന്നര വർഷം മുൻപ് മരിച്ചു. ആ വിവരം അറിയിച്ചിട്ടും ആരും ചെന്നില്ലെന്നു ബന്ധുക്കൾ പറഞ്ഞതായി നാട്ടുകാർ വെളിപ്പെടുത്തി.

ആദ്യകാലങ്ങളിൽ എത്തിയിരുന്ന ബന്ധുക്കളെ ഇവർ ആട്ടിപ്പായിച്ചിരുന്നതിനാൽ ആരും ഇങ്ങോട്ട് വരില്ലായിരുന്നെന്ന് പൊലീസും ചൂണ്ടിക്കാട്ടുന്നു. മരണാനന്തര ചടങ്ങുകള്‍ക്കുള്ള പണവും മൃതദേഹങ്ങളില്‍ പുതപ്പിക്കാനുള്ള മുണ്ടും വീട്ടില്‍ കരുതിയിരുന്നു.

വസ്തുവകകളും സ്വര്‍ണവും കന്യാകുമാരിയിലെ ജ്യോതിഷന് നല്‍കണമെന്നും ആത്മഹത്യാകുറിപ്പില്‍ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ സംശയം ഇപ്പോൾ ഈ തിരുനെൽവേലി സ്വാമിയുടെ നേർക്ക് ഉയരുകയാണ്. ഉടൻ തന്നെ ഈ ജോത്സ്യനെ ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (54 minutes ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (1 hour ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (3 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (3 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (3 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (3 hours ago)

കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും.  (4 hours ago)

മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല  (4 hours ago)

ജീവിതത്തിൽ ഒട്ടേറെ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കും  (4 hours ago)

23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....  (4 hours ago)

രഞ്ജിത്തിന് എതിരായ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി...  (4 hours ago)

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം  (5 hours ago)

സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (5 hours ago)

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്  (5 hours ago)

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ  (5 hours ago)

Malayali Vartha Recommends