മഹാലക്ഷ്മിയുടെ പേരിൽ തോമസ്ചാണ്ടിയെ കുറ്റപ്പെടുത്തുമ്പോൾ സംശയത്തിന്റെ പുകമറയിൽ ഗണേഷ്‌കുമാറും

മന്ത്രി എ.കെ. ശശീന്ദ്രനെതിരായ കേസ് അവസാനിപ്പിക്കരുതെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചതു മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ പി.എയുടെ വീട്ടുജോലിക്കാരി എന്ന വാർത്തകൾ പുറത്ത് വരുമ്പോൾ സാധാരണക്കാരിയായ ഒരു വീട്ടമ്മ ഉന്നത അഭിഭാഷകരെ വെച്ച് കേസ് നടത്തുന്നതെങ്ങനെയെന്ന ചോദ്യവും ഉയരുകയാണ്.
എന്‍സിപിയിലെ തന്നെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട തോമസ് ചാണ്ടിയുടെ പഴ്‌സനല്‍ സ്റ്റാഫിലുണ്ടായിരുന്ന ബി.വി ശ്രീകുമാറിന്റെ വീട്ടിലെ സഹായിയായിരുന്നു ഇവരെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മഹാലക്ഷ്മി നല്‍കിയിട്ടുള്ള വിലാസം വ്യാജമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു.
അതേസമയം, ബി.ശ്രീകുമാര്‍ മുന്‍മന്ത്രി ഗണേഷ് കുമാറിന്റെ വിശ്വസ്തനാണെന്നാണ് ഇപ്പോള്‍ ആരോപണം ഉയരുന്നത്. എന്‍സിപിയുടെ രണ്ട് എംഎല്‍എ മാരും കേസില്‍പെട്ടതോശട ഗണേഷിനെ മന്ത്രിയാക്കാനുള്ള നീക്കം എന്‍സിപി നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. ഇടമലയാര്‍ കേസില്‍ ഉള്‍പ്പെടെ മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയ്ക്കുവേണ്ടി ഹാജരായതെന്നും ആരോപിക്കുന്നു.
എന്‍സിപി സംസ്ഥാന നിര്‍വാകസമിതി അംഗം പ്രദീപ് പാറപ്പുറം ഗണേഷിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിട്ടുണ്ട്. മഹാലക്ഷ്മിയെന്ന വീട്ടമ്മയെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ ഗൂഢാലോചന ആണിതെന്ന് പ്രദീപ് ആരോപിക്കുന്നു.
https://www.facebook.com/Malayalivartha






















