ഇപ്പോള്‍ ഈ കേസിന് ഇങ്ങനെ വാര്‍ത്താപ്രാധാന്യം കൊടുക്കാന്‍ കാരണമെന്തെന്നു ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട് : ബിനീഷ് കൊടിയേരി

ബിനോയ് കോടിയേരിക്ക് ദുബൈയില്‍ യാത്രാവിലക്ക് ഏര്‍പെടുത്തിയ കാര്യം സത്യമാണെന്ന് സ്ഥിരീകരിച്ച് സഹോദരന്‍ ബിനീഷ് കോടിയേരി. എന്നാൽ പ്രചരിക്കും പോലെ 13 കോടി ബിനോയ് നല്‍കാനുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഒരു കോടി 72 ലക്ഷം രൂപക്കുള്ള കേസ് മാത്രമാണുള്ളതെന്നും ബിനീഷ് കോടിയേരി പറഞ്ഞു. ദുബൈ നിയമമനുസരിച്ച് കേസ് കഴിയുന്നതുവരെ രാജ്യം വിട്ട് പോകരുത് എന്ന് കോടതി പറഞ്ഞിരിക്കുന്നതിന്റെ ഭാഗമായി ബിനോയ് അവിടെ നിൽക്കുന്നു. അതിനാൽ ബിനോയ് അവിടെ നിന്നോട്ടെ, നാട്ടില്‍ വന്നിട്ട് വലിയ അത്യാവശ്യമൊന്നുമില്ലയെന്നും ബിനിഷ് പറഞ്ഞു.
താനും സഹോദരനും പ്രായപൂര്‍ത്തിയായ വ്യക്തികളാണ് തങ്ങൾ ചെയ്യുന്ന തെറ്റിന് അച്ഛന്‍ പാര്‍ട്ടി സെക്രട്ടറിയായി പോയതുകൊണ്ട് അദ്ദേഹത്തെ അതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. ഒരു മില്യണ്‍ ദിര്‍ഹത്തിനുള്ള കേസ് മാത്രമെ ഉള്ളൂവെന്നാണ് ആദ്യമേ പറയുന്നത്. എന്നാല്‍ എല്ലാവരും ചേര്‍ന്ന് പറഞ്ഞ് പരത്തിയിരിക്കുന്നത് 13 കോടി രൂപ നല്‍കാനുണ്ടെന്നാണ്. ഞങ്ങളെ അറിയുന്നവര്‍ക്ക് അറിയാം അല്ലാത്തവര്‍ പറയുന്നവര്‍ പറഞ്ഞുകൊണ്ടേയിരിക്കട്ടെയെന്നും ബിനീഷ് വ്യക്തമാക്കി. ഇപ്പോള്‍ ഈ കേസ് ഇങ്ങനെ വാര്‍ത്താപ്രാധാന്യം കൊടുക്കാന്‍ കാരണമെന്തെന്നും ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട് , അതെ സമയം ഒരു കോടി 72 ലക്ഷം രൂപ കൊടുത്താല്‍ ബിനോയിക്ക് നാട്ടിലേക്ക് തിരിച്ചു വരാന്‍ സാധിക്കുമെന്നും ബിനീഷ് പ്രതികരിച്ചു.
https://www.facebook.com/Malayalivartha






















