എകെജിയെപ്പോലെ ജനജീവിതത്തെ സ്പര്‍ശിച്ച മറ്റൊരു നേതാവ് കേരളത്തിലില്ല; അദ്ദേഹത്തിന്റെ സ്മാരകത്തിന് പകരം കേരളവ്യാപകമായ പദ്ധതിയായിരിക്കും ഉചിതമെന്ന് എന്‍ എസ് മാധവന്‍
സംസ്ഥാന ബജറ്റിൽ എകെജി സ്മാരകം നിർമ്മിക്കുമെന്ന പ്രഖ്യാപനത്തിൽ വ്യത്യസ്ത അഭിപ്രായമായി എഴുത്തുകാരൻ എന്‍എസ് മാധവന്‍. എകെജിയുടെ ജന്മനാടായ പെരളശേരിയില്‍ സ്മാരകം നിർമ്മിക്കുന്നതിനായി പത്ത് കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചത്.
വായനശാലകള്‍, പാവങ്ങള്‍ക്ക് മിച്ചഭൂമി എന്നിവ തൊട്ട് തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് ഇന്ത്യന്‍ കോഫി ഹൗസ് വരെ ജനജീവിതത്തെ എ കെ ഗോപലനെ പോലെ സ്പര്‍ശിച്ച മറ്റൊരു നേതാവ് കേരളത്തില്‍ ഇല്ലെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ സ്മാരകത്തിന് പകരം കേരളവ്യാപകമായ പദ്ധതിയായിരിക്കും ഉചിതമെന്ന് തോന്നുന്നുവെന്നും എന്‍ എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോൾ സ്മാരകം നിർമ്മിക്കുന്നതിന് പണം ചെലവാക്കുന്നതിനെതിരെ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു. നേരത്തെ വി ടി ബൽറാം എകെജിയെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിനെതിരെ വലിയ വിമർശനം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് എകെജി സ്മാരകം നിർമ്മിക്കുമെന്ന പ്രഖ്യാപനം ബജറ്റിൽ ഉണ്ടായത്.
https://www.facebook.com/Malayalivartha






















