സഹോദരിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ച് കൊന്ന പ്രതി റിമാന്‍ഡില്‍ ; മിഥുനെ റിമാന്‍ഡ് ചെയ്തത്ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ നേരിട്ടെത്തി

ഇരിങ്ങാലക്കുടയില്‍ സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിവെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സ്വാമി എന്ന് വിളിപ്പേരുള്ള മിഥുനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീടിന് മുന്നിലെത്തി കൈ ഞരമ്ബ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച പ്രതിയെ,
ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിയാണ് റിമാന്‍ഡ് ചെയ്തത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആകുന്ന മുറയ്ക്ക് ഇയാളെ സബ് ജയിലിലേക്ക് മാറ്റുമെന്ന് ഇരിങ്ങാലക്കുട സി.ഐ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ആറോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിലെ ഓട്ടോ സ്റ്റാന്‍ഡില്‍ വച്ചാണ് കൊരുമ്ബിശ്ശേരി സ്വദേശി പുതുക്കാട്ടില്‍ സുജിത് വേണുഗോപാലിനെ ഓട്ടോ ഡ്രൈവറായ മിഥുന്‍ ഇരുമ്ബുവടി കൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തിയത്. സുജിത്തിന്റെ മാതൃസഹോദരിയുടെ മകളുടെ പിറകെ നടക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ മുമ്ബും വാക്കുതര്‍ക്കമുണ്ടായിട്ടുണ്ട്. ഇപ്രാവശ്യം വാക്കുതര്‍ക്കത്തെ തുടര്‍ന്ന്, ഓട്ടോയില്‍ സൂക്ഷിച്ചിരുന്ന ഇരുമ്ബുവടി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ സുജിത്തിനെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായതിനാല്‍ സഹകരണ ആശുപത്രിയിലെ വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. എന്നാല്‍ ഇവിടെ ചികിത്സയിലിരിക്കെ ഇയാള്‍ മരണപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha






















