ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മുൻ എംഎൽ എ പി.സി.വിഷ്ണുനാഥിനെ ഒഴിവാക്കാൻ തീരുമാനം; പകരം അയ്യപ്പസേവാ സംഘം ദേശീയ വൈസ് പ്രസിഡന്റ് ഡി.വിജയകുമാർ

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മുൻ എംഎൽ എ പി.സി.വിഷ്ണുനാഥിനെ ഒഴിവാക്കാൻ തീരുമാനിച്ചേക്കും. സോളാർ കേസിൽ ആരോപണ വിധേയനായതാണ് കാരണമെന്നറിയുന്നു. പകരം അയ്യപ്പസേവാ സംഘം ദേശീയ വൈസ് പ്രസിഡന്റ് ഡി.വിജയകുമാറിന്റെ പേരാണ് പരിഗണനയിൽ.
എന്നാൽ സംഭവം വിഷ്ണുനാഥിനെ ലക്ഷ്യമിട്ട് കൊണ്ടുള്ളതെന്ന് കരുതാനാവില്ല. ഉമ്മൻ ചാണ്ടിയെയും കെ സി വേണുഗോപാലിനെയുമാണ് കോൺഗ്രസുകാർ ലക്ഷ്യമിടുന്നത്. ആരോപണത്തിന്റെ പേരിൽ വിഷ്ണുനാഥിന് സീറ്റ് കൊടുക്കാതിരുന്നാൽ ഉമ്മൻ ചാണ്ടിക്കും വേണുവിനും സീറ്റ് നൽകാതിരിക്കാം. ഗൂഢലക്ഷ്യം കോൺഗ്രസിന്റെ ഉള്ളിൽ തന്നെയാണ്. ഫലത്തിൽ സീറ്റ് സി പി എമ്മിനു നൽകാമെന്ന അവസ്ഥയിലാണ് കാര്യങ്ങൾ നീങ്ങുന്നത്.
വിഷ്ണുനാഥ് ചെങ്ങന്നൂർ സീറ്റ് മോഹിച്ച് നടക്കുകയാണ്. ചെങ്ങന്നൂരിൽ സീറ്റ് കിട്ടിയില്ലെങ്കിൽ താൻ രാഷ്ട്രീയം മതിയാക്കുമെന്ന മട്ടിലാണ് വിഷ്ണുനാഥ് നടക്കുന്നത്. വിജയകുമാർ നേരത്തെ കോൺഗ്രസ് സ്ഥാനാർത്ഥി യാകേണ്ടതായിരുന്നു. അദ്ദേഹം പരിഗണിക്കപ്പെട്ടപ്പോഴാണ് ശോഭനാ ജോർജിനെ മത്സരിപ്പിച്ചത്. പിന്നീടാണ് വിഷ്ണുനാഥിനെ മത്സരിപ്പിച്ചത്.
വിജയകുമാറിന് എൻഎസ്എസുമായി അടുത്ത ബന്ധമുണ്ട്. വിഷ്ണുനാഥിന്റെ അവസ്ഥ അങ്ങനെയല്ല. അദ്ദേഹം എൻ എസ് എസിന്റെ ശത്രുവാണ്. ജി.സുകുമാരൻ നായരുമായി വിഷ്ണുനാഥിന് ഒരു ബന്ധവുമില്ല. അപ്പോൾ കോൺഗ്രസിന് ജയിക്കണമെങ്കിൽ എൻ എസ് എസിന്റെ സഹായം വേണം. ചെങ്ങന്നൂരിൽ എൻ എസ് എസിന് നിർണായക സ്വാധീനമുണ്ട്. അവർ വിചാരിച്ചത് കൊണ്ടു കൂടിയാണ് രാമചന്ദ്രൻ നായർ ജയിച്ചത്. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി നടക്കുന്ന നിയമനങ്ങളിൽ മുന്നോക്കക്കാരിലെ പിന്നാക്കകാർക്ക് സാമ്പത്തിക സംവരണം നൽകിയ പശ്ചാത്തലത്തിൽ ചെങ്ങന്നൂരിൽ എൻ എസ് എസ് ഇടത് മുന്നണിക്ക് പിന്തുണ നൽകും. അതിനു വേണ്ടിയാണ് സംവരണ വിഷയം വീണ്ടും സുകുമാരൻ നായർ മൂപ്പിക്കുന്നത്.
വിജയകുമാർ ജയിക്കുകയാണെങ്കിൽ വിഷ്ണുനാഥിന്റെ രാഷ്ട്രീയ ഭാവി അവസാനിക്കും. ഇതേ പ്രീസിഡന്റ് കാണിച്ച് ഉമ്മൻ ചാണ്ടിയെയും ഒഴിവാക്കാം.
https://www.facebook.com/Malayalivartha






















