Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്ത് ലക്ഷത്തിന്റെ കള്ളനോട്ടുമായി തമിഴ്‌നാട് സ്വദേശികളായ യുവാവും യുവതിയും മുക്കത്ത് പിടിയിലായി

08 FEBRUARY 2018 01:01 PM IST
മലയാളി വാര്‍ത്ത

More Stories...

കോളേജ് കെട്ടിടത്തിനരികെ ദൈവം ബാക്കി വച്ച തെളിവ് !! പ്രിൻസിപ്പൽ അടക്കം കുടുങ്ങും ഞെട്ടിക്കുന്ന വിവരങ്ങളുമായി അവർ

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി; വിഷു ആഘോഷമാക്കി നാടും ന​ഗരവും

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള്ളിലെ വെറിയും കോംപ്ലക്സുകളും വരെ അതേ പോലെ തെളിഞ്ഞു നില്ക്കും; ഹൃദയഭേദകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊന്നത് ആ വൈരാഗ്യത്തിൽ

മുക്കത്ത് പത്ത് ലക്ഷത്തി അമ്പതിനായിരം രൂപയുടെ കള്ളനോട്ട് വേട്ട. തമിഴ്‌നാട് സേലം സ്വദേശികളായ സുരേഷ്‌കുമാര്‍ (35) നിര്‍മ്മല (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുക്കത്തുനിന്നും സേലത്തു നിന്നുമായാണ് ഇവരെ പിടികൂടിയത്. മുക്കത്ത് ഒരു ലോഡ്ജില്‍ വെച്ച് കള്ളനോട്ട് കൈമാറാന്‍ ശ്രമിക്കുന്നതായി കോഴിക്കോട് റൂറല്‍ എസ്.പി കെ.പുഷ്‌കരന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരേഷ് കുമാറിനെ ചൊവ്വാഴ്ച രാവിലെ ഇവിടെ വെച്ച് പിടികൂടുകയായിരുന്നു.

ഇയാളില്‍ നിന്ന് 500 ന്റെ നൂറ് നോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കള്ളനോട്ട് കോഴിക്കോട് ഭാഗത്ത് വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണെന്നും സേലം സ്വദേശിയായ നിര്‍മ്മലയും മറ്റൊരാളും ചേര്‍ന്നാണ് നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതെന്നും മനസ്സിലായി. നിര്‍മ്മല കിഴഞ്ഞവര്‍ഷം തൃശ്ശൂര്‍ ജില്ലയിലെ മണ്ണൂത്തി പോലീസ് സ്‌റ്റേഷനില്‍ അഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ടുമായി പിടിയിലായിരുന്നെന്നും ആ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും കള്ളനോട്ട് നിര്‍മ്മാണം നടത്തുന്നതെന്നും പ്രതി സുരേഷില്‍ അറിയാനായി. തുടര്‍ന്ന് അന്വേഷണ സംഘം നിര്‍മ്മലയെ സേലത്ത് വെച്ചും അറസ്റ്റ് ചെയ്യുകയായിരുന്നു. നിര്‍മ്മലയെ പിടികൂടുമ്പോള്‍ ഇവരുടെ കൈവശം 2000 ,500 ,200 ,100 എന്നിവയുടെ 10 ലക്ഷത്തോളം കള്ളനോട്ടുകള്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

2017 മെയ് മാസത്തില്‍ 5 ലക്ഷം രൂപയുടെ കള്ളനോട്ടുമായി നിര്‍മ്മല ഉള്‍പ്പട്ട തമിഴ്‌നാട്ടുകാരായ നാലംഗ സംഘത്തെ സ്‌കോര്‍പിയോ കാര്‍ സഹിതം മണ്ണുത്തി പോലീസ് പിടികൂടിയിരുന്നു. അന്ന് നിര്‍മ്മലയുടെ വീട്ടില്‍ നിന്ന് കള്ളനോട്ട് സാമഗ്രികള്‍ കണ്ടെടുത്തിരുന്നു. മൂന്ന് മാസത്തിന് ശേഷം ആ കേസില്‍ ജാമ്യത്തിലിറങ്ങിയ നിര്‍മ്മല വീണ്ടു കള്ളനോട്ടു നിര്‍മ്മാണവും വിതരണവും നടത്തി വരുന്നതിനിടയിലാണ് ഇപ്പോള്‍ പിടിയിലായത്. കോഴിക്കോട് റൂറല്‍ എസ്.പിയുടെ കീഴില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് കള്ളനോട്ടുസംഘങ്ങളെ പിടികൂടുന്നത്. 2017 നവംബറില്‍ കൊടുവള്ളി പോലീസ് സ്‌റ്റേഷനില്‍ 50 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടും നിര്‍മ്മാണ സാമഗ്രികളുമായി കോട്ടയം, കോഴി ക്കോട് സ്വദേശികളായ ഏഴു പേരേ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന് അന്താരാഷ്ട്ര ബന്ധം സംശയിക്കുന്നതി നാല്‍ എന്‍.ഐ.എ അന്വേഷണം നടത്തുകയാണ്. കഴിഞ്ഞ മാസം വടകര പോലീസ് സ്‌റ്റേഷനില്‍ 3 ലക്ഷം രൂപയുടെ കളള നോട്ടു നിര്‍മ്മാണ സാമഗ്രികളുമായി രണ്ട്‌പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈ കേസുകളിലെ പ്രതികള്‍ക്കെല്ലാം തമ്മില്‍ പരസ്പര ബന്ധമുണ്ടോയെന്നും ഈ കേസില്‍ കൂടുതല്‍ ആളുകള്‍ പെട്ടിട്ടുണ്ടോയെന്നും അന്വേഷ്ണ സംഘം പരിശോധിച്ച് വരികയാണ്. പ്രതിയായ നിര്‍മ്മല സേലത്ത് വന്‍ ചിട്ടികള്‍ നടത്തി ആളുകളെ കബളിപ്പിച്ചിട്ടുണ്ട്. എത്രത്തോളം കള്ളനോട്ട് അടിച്ചിട്ടുണ്ടെന്നും വിപണിയിലെത്ര ഇറക്കിയിട്ടുണ്ടെന്നും ഇവരുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചും അന്വേഷിച്ചുവരികയാണ്. താമരശ്ശേരി ഡി.വൈ.എസ്.പി പി.സി.സജീവന്‍, മുക്കം എസ്.ഐ കെ.പി അഭിലാഷ് ,െ്രെകം സ്വാഡ് അംഗങ്ങളായ എ.എസ്.ഐ രാജീവ് ബാബു, ഷിബില്‍ ജോസഫ്, ഹരിദാസന്‍ ,എ.എസ്.ഐ സതിഷ് കുമാര്‍, ബേബി മാത്യു , ജസ്സി മാത്യു, ഷഫീഖ് , സൈബര്‍ സെല്‍ എ.എസ്.ഐ. സത്യന്‍ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (35 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (42 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (43 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (43 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (44 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (45 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (17 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (18 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends