സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും മുന്നോട്ടുള്ള നടപടികള്‍ തടയണമെന്നും ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജിയിൽ ഇന്ന് ഹൈക്കോടതി പ്രത്യേക വാദം കേള്‍ക്കും

സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും മുന്നോട്ടുള്ള നടപടികള്‍ തടയണമെന്നും ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജിയിൽ ഇന്ന് ഹൈക്കോടതി പ്രത്യേക വാദം കേള്‍ക്കും. സാധാരണ ശനിയാഴ്ച ദിവസങ്ങളിൽ ഹൈക്കോടതി നടപടികൾ നടത്താറില്ല.
സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാറിന്റെ സൗകര്യം പരിഗണിച്ചാണ് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ സിംഗിള്‍ ബഞ്ച് വാദം കേള്‍ക്കുന്നത്. ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടിയുടെ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. സര്‍ക്കാരിന്റെ വാദം പൂര്‍ത്തിയായ ശേഷം ഹൈക്കോടതി ഹര്‍ജിയിലെ മറ്റ് കക്ഷികളുടെ വാദം കേള്‍ക്കും. കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുത്തിയത് സംബന്ധിച്ചാണ് സര്‍ക്കാരിന്റെ വാദം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha
























