ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

അമേരിക്ക രണ്ടും കല്പിച്ച് തന്നെ. പശ്ചിമേഷ്യയില്‍ സമാധാനം പുലരുമെന്ന് കരുതിയവര്‍ക്ക് തെറ്റി. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കെ, അണിയറയില്‍ അമേരിക്ക നടത്തുന്നത് വമ്പന്‍ നീക്കങ്ങള്‍. വെടിനിര്‍ത്തലിന്റെ മറവില്‍ ഇറാനെ പൂര്‍ണ്ണമായും വരിഞ്ഞുമുറുക്കാന്‍ തക്ക സൈനിക സന്നാഹമാണ് അമേരിക്ക ഇപ്പോള്‍ പശ്ചിമേഷ്യയില്‍ ഒരുക്കിയിരിക്കുന്നത്. അമേരിക്കയുടെ ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പലുകളില്‍ ഒന്നായ യുഎസ്എസ് ജോര്‍ജ് ഡബ്ല്യു ബുഷ് കൂടി മേഖലയില്‍ എത്തിയതോടെ ഇറാന്‍ അക്ഷരാര്‍ത്ഥത്തില്‍ യുഎസ് പടക്കപ്പലുകളുടെ നിരീക്ഷണവലയത്തിലായി.
ഇറാനുമായുള്ള വെടിനിർത്തൽ കരാർ ദുർബലമായി തുടരുന്ന പശ്ചാത്തലത്തിൽ, മിഡിൽ ഈസ്റ്റ് മേഖലയിലേക്ക് തങ്ങളുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പൽ കൂടി എത്തിയതായി യുഎസ് സൈന്യം ഔദ്യോഗികമായി അറിയിച്ചു.നിലവില്‍ പശ്ചിമേഷ്യന്‍ കടല്‍ത്തീരങ്ങളില്‍ അമേരിക്ക വിന്യസിച്ചിരിക്കുന്നത് ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകളെയാണ്. ഇതോടെ ഈ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്ന കൂറ്റന്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകളുടെ എണ്ണം മൂന്നായി. ഏപ്രില്‍ 23ന് വിമാനവാഹിനിക്കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പരിധിയില്‍ എത്തിയതായി
സൈന്യം സ്ഥിരീകരിച്ചിരുന്നു. യുഎസ്എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് ചെങ്കടലിലും, യുഎസ്എസ് എബ്രഹാം ലിങ്കണ്‍ മേഖലയിലെ
മറ്റ് ഭാഗങ്ങളിലുമായി നിലവില്‍ പട്രോളിംഗ് നടത്തുന്നുണ്ട്.നിലവിൽ മേഖലയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയാണ് അമേരിക്കൻ പ്രതിരോധ വകുപ്പ് ഇത്തരമൊരു സുപ്രധാന നീക്കം നടത്തിയത്. ഇതോടെ മേഖലയിലെ യുഎസ് സൈനിക സാന്നിധ്യം മുൻപത്തേക്കാൾ ശക്തമായിരിക്കുകയാണ്.യുഎസ് സെൻട്രൽ കമാൻഡ് തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്.
യുഎസ്എസ് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് ഇന്ത്യൻ മഹാ സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം പുറത്തുവിട്ടു. സെൻട്രൽ കമാൻഡിന്റെ ഉത്തരവാദിത്ത പരിധിയിൽ വരുന്ന പ്രദേശത്താണ് നിലവിൽ ഈ കപ്പൽ നിലയുറപ്പിച്ചിട്ടുള്ളതെന്ന് യുഎസ് സൈന്യം വ്യക്തമാക്കി. യുഎസ് നേവൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം, മറ്റ് രണ്ട് വിമാനവാഹിനിക്കപ്പലുകളായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡും , യുഎസ്എസ് എബ്രഹാം ലിങ്കണും നേരത്തെ തന്നെ മേഖലയിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്.
പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷ സാധ്യതകൾ കണക്കിലെടുത്താണ് ഒരേസമയം മൂന്ന് വിമാനവാഹിനിക്കപ്പലുകളെ അമേരിക്ക വിന്യസിച്ചിരിക്കുന്നത്. ഫെബ്രുവരി അവസാനം ഇറാനെതിരെ ആരംഭിച്ച യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ക്ക് രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മൂന്നാമത്തെ വിമാനവാഹിനിക്കപ്പലിന്റെ ഈ വിന്യാസമെന്നത് ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha
























