വയല്‍ക്കിളികള്‍ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി.സുധാകരന്‍ രംഗത്ത്, വയല്‍ക്കിളികള്‍ക്ക് പിന്നില്‍ വികസന വിരുദ്ധരാണെന്ന് സുധാകരന്‍, വയല്‍കിളികളെ ജനങ്ങള്‍ തന്നെ കൈകാര്യം ചെയ്യണം, സമരം ചെയ്ത വയല്‍ക്കിളി പ്രവര്‍ത്തകര്‍ നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പി.ജയരാജന്‍

കണ്ണൂരിലെ വയല്‍ക്കിളികള്‍ക്കെതിരെ ആഞ്ഞടിച്ച് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ആലപ്പുഴ ചേര്‍ത്തലയില്‍ ദേശീയപാത നിലവാരത്തില്‍ നിര്‍മ്മിച്ച പതിനൊന്നാംമൈല്‍മുട്ടത്തിപ്പറമ്പ് റോഡ് ഉദ്ഘാടനത്തിശടയായിരുന്നു രൂക്ഷവിമര്‍ശനം.
കണ്ണൂര്‍ തളിപ്പറമ്പില്‍ വയല്‍ നികത്തിയുളള റോഡ് നിര്‍മ്മാണത്തിനെതിരെ പ്രതിഷേധം നടത്തിവരുന്ന വയല്‍ക്കിളികളുടെ നേതൃത്വത്തിലുള്ള നാട്ടുകാരുടെ കൂട്ടായ്മയെയാണ് മന്ത്രി രൂക്ഷമായി വിമര്‍ശിച്ചത്.
ദേശീയപാത നിര്‍മ്മാണത്തിനായുള്ള വയല്‍ ഏറ്റെടുക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ആത്മഹത്യ ഭീഷണി മുഴക്കി പ്രതിഷേധിച്ച വയല്‍ക്കിളി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയതു നീക്കിയിരുന്നു.വയല്‍ക്കിളികള്‍ക്ക് പിന്നില്‍ വികസന വിരുദ്ധരാണെന്ന് മന്ത്രി ആരോപണം ഉയര്‍ത്തി.
ദേശീയ പാത നിര്‍മ്മാണത്തിന്റെ തുടക്കത്തില്‍ തന്നെ സ്ഥലം സന്ദര്‍ശിച്ച് സമരക്കാരുമായി ചര്‍ച്ച നടത്തിയതാണെന്നും, ഇതേതുടര്‍ന്ന് മറ്റൊരു വഴിയിലൂടെ ദേശീയപാത നിര്‍മ്മിക്കാന്‍ വിഗദ്ധ സംഘം നിര്‍ദേശം സമര്‍പ്പിച്ചുവെച്ചും എന്നാല്‍ അതും അംഗീകരിക്കാന്‍ സമരക്കാര്‍ തയാറായില്ലെന്നും മന്ത്രി പറയുന്നു.
ശരിയായ വിമര്‍ശനങ്ങളെ സര്‍ക്കാര്‍ അംഗീകരിക്കുമെന്നും, എന്നാല്‍ സ്ഥാപിത താല്‍പര്യത്തോടെയുള്ള നീക്കങ്ങളെ അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.കീഴാറ്റൂരില്‍ ദേശീയപാത സര്‍വേയ്‌ക്കെതിരെ സമരം ചെയ്ത വയല്‍ക്കിളി പ്രവര്‍ത്തകര്‍ നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്‍. ക്ഷേത്രവയലില്‍ അനധികൃതമായി സമരപ്പന്തല്‍ കെട്ടിയാണ് സമരം ചെയ്തത്.
സര്‍വേ പൂര്‍ത്തിയായതോടെ നുണപ്രചരണം പൊളിഞ്ഞെന്നും ജയരാജന്‍ പറഞ്ഞു. സര്‍ക്കാരുമായി യുദ്ധം ചെയ്യാതെ സമരക്കാര്‍ വികസനകാര്യത്തില്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇവിടെയുള്ള നെല്‍വയലും തോടും നികത്തപ്പെടുമെന്നാണ് സമരക്കാര്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ സര്‍വെ നടത്തിയ സ്ഥലത്തിന് പുറത്താണ് തോട് വരുന്നത്. വയലിന്റെ മധ്യത്താണ് സര്‍വെ നടത്തിയിരിക്കുന്നത്. മറ്റ് ഭാഗങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നും ജയരാജന്‍ ചൂണ്ടികാട്ടി. സര്‍വെ നടത്തിയ കീഴാറ്റൂര്‍ വയലില്‍ സിപിഎം നേതാക്കള്‍ക്കൊപ്പം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha
























