പ്രസവത്തിനു ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ നിര്‍ദേശിച്ചെന്ന് ബന്ധുക്കളോട് വെളിപ്പെടുത്തി അഡ്മിഷനെഴുതാനായി അകത്തേക്ക് കയറി ; ഡോക്ടറെ കാണാനായി എടുത്തത് മൂന്ന് ഒപി ടിക്കറ്റുകൾ ; പരിശോധന നടന്നതിന് തെളിവില്ല ; പൂർണ ഗർഭിണിയുടെ തിരോധാനത്തിൽ ദുരൂഹത

എസ്.എ. ടി ആശുപത്രിയില്‍നിന്ന് കാണാതായ പൂര്‍ണ ഗര്‍ഭിണിയായ യുവതിയുടെ തിരോധാനത്തില്‍ ദുരൂഹത. എസ്.എ.ടി ആശുപത്രിയിലെ ചികിത്സാരേഖകള്‍ പൊലിസ് പരിശോധിച്ചതില്‍ ഷംന മൂന്നുത വണയായി മൂന്ന് ഒ.പി ടിക്കറ്റുകളെടുത്തിട്ടുണ്ടെന്ന് കണ്ടെത്തി. എന്നാല്‍, ഡോക്ടര്‍മാരെ കണ്ടതിനോ സ്‌കാനിംഗ്,ക്ലിനിക്കല്‍പ രിശോധനകള്‍ക്ക് വിധേയമായതിനോ തെളിവുകളൊന്നും ആശുപത്രിയില്‍ നിന്ന് ലഭ്യമായിട്ടില്ല.
ഷംന ചെക്കപ്പ് നടത്തിയിരുന്നോ എന്നും ഏത് ഡോക്ടറെയാണ് ഷംന കണ്ടതെന്നും തീര്‍ച്ചപ്പെടുത്താന്‍ ബന്ധുക്കള്‍ക്കും കഴിയുന്നില്ല. ഗള്‍ഫില്‍നിന്ന് മടങ്ങി നാട്ടില്‍ സ്വകാര്യ ബസ്ജീവനക്കാരനായി ജോലിനോക്കുന്ന ഭര്‍ത്താവ് ഷറഫുദ്ദീനും ബന്ധുക്കള്‍ക്കു മൊപ്പം എസ്.എ.ടിയിലെത്തുന്ന ഷംന തനിച്ചാണ് ഒ.പി ടിക്കറ്റെടുക്കാനും പരിശോധനകള്‍ക്കും പോയിരുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി എസ്.എ.ടിയില്‍ വന്നു പോയ്‌ക്കൊണ്ടിരുന്നു.
ഗര്‍ഭസ്ഥ ശിശുവിനും പ്രസവ സംബന്ധമായും കുഴപ്പമൊന്നുമില്ലെന്നാണ് ഷംന വീട്ടുകാരെ അറിയിച്ചിരുന്നത്. ചൊവ്വാഴ്ചപരിശോധനയ്‌ക്കെത്തിയ ഷംനയെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് കാണാതായത്. മൊബൈല്‍ഫോണ്‍ രേഖ കള്‍പരിശോധിച്ചതില്‍ ഷംനയ്ക്ക് മറ്റാരുമായും സൗഹൃദമുള്ളതായി സൂചനയൊന്നും ലഭിച്ചിട്ടില്ല. ഭര്‍ത്താവുമായും ബന്ധുക്കളുമായും മാത്രമാണ് ഫോണ്‍ വഴി ബന്ധപ്പെട്ടിട്ടുള്ളത്. തിരോധാനത്തിന് പിന്നില്‍ ബാഹ്യസ്വാധീനമില്ലെന്നാണ് പോലീസിന്റെ നിരീക്ഷണം. പ്രസവം ഭയന്നോ മാനസിക സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെയോ നാടുവിട്ടതാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്. യുവതിയെ കണ്ടെത്താന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് യുവതിയുടെ കുടുംബം എസ്.എ.ടി.ആശുപത്രിയില്‍ തുടരുകയാണ്.
ഇന്നലെ വൈകുന്നേരം ഷംനയുടെ മൊബൈല്‍ഫോണ്‍ വെല്ലൂരിലെ ടവറിന് കീഴിലുള്ളതായി സ്ഥിരീകരിച്ചതോടെ ഇവരെ കണ്ടെത്താന്‍ മെഡിക്കല്‍ കോളേജ് എസ്.ഐയുടെ നേതൃത്വത്തിലുളള പൊലീസ് സംഘം അവിടേക്ക് തിരിച്ചു. അതേസമയം യുവതിയുടെ സ്വദേശമായ മടവൂര്‍ കേന്ദ്രീകരിച്ച് അന്വേഷിക്കാന്‍ ഒരു സംഘം അവിടേക്കും തിരിച്ചിട്ടുണ്ട്. പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ നിര്‍ദേശിച്ചെന്ന് ബന്ധുക്കളോട് വെളിപ്പെടുത്തി അഡ്മിഷനെഴുതാനായി അകത്തേക്ക് പോയ ശേഷമാണ് ഷംനയെ കാണാതായത്.
https://www.facebook.com/Malayalivartha
























