Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

തിരുവനന്തപുരത്തിന്റെ പ്രധാന ജല പാതയായ പാർവതി പുത്തനാർ നാശത്തിന്റെ വക്കിലായിട്ട് കാലങ്ങൾ കഴിയുന്നു ; ശുദ്ധജലവും ജലസ്രോതസുകളും സംരക്ഷിക്കണമെന്ന് പ്രസംഗിക്കുന്ന അധികാരികൾ പാർവതി പുത്തനാറിനെ കാണാത്തത് എന്തുകൊണ്ടാണ്? ഈ പ്രദേശത്തെ ജനങ്ങളുടെ ദുരിതം ഇനി എത്ര നാൾ

21 APRIL 2018 12:04 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്ത് കിള്ളിയാറിനെ രക്ഷിക്കലും വൃത്തിയാക്കളുമെല്ലാം തകൃതിയായി നടക്കുകയാണ്. എന്നാൽ തിരുവന്തപുരത്തെ മറ്റൊരു പ്രധാന ജല പാതയായ പാർവതി പുത്തനാറിന്റെ ദുരവസ്ഥ അധികാരികൾ കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുകയാണ്. തിരുവനന്തപുരത്തെ വള്ളക്കടവ് (കല്പാക്കടവ്) മുതൽ വർക്കല കുന്നുവരെയുള്ള പ്രധാന കായലുകളെ ഇടയ്ക്കിടയ്ക്ക് തോടുകൾ വെട്ടി ബന്ധപ്പെടുത്തി നിർമ്മിച്ച ജലപാതയാണ് പാർവ്വതി പുത്തനാർ. 1824-ൽ തിരുവിതാംകൂറിലെ റീജന്റായി ഭരണം നടത്തിയിരുന്ന റാണി ഗൗരി പാർവ്വതി ഭായിയാണ് ഈ ചാൽ നിർമ്മിച്ചത്.

ഈ ജലപാത പൂന്തുറയിലും വേളിയിലുമായി സമുദ്രത്തിലേക്കു തുറക്കുന്നത് പ്രകൃത്യായുള്ള ശുചീകരണം സാധ്യമാക്കിയിരുന്നു. എന്നാൽ ഇന്ന് മൺതിട്ടകൾ അടിഞ്ഞ് ഈ ഭാഗം അടഞ്ഞുപോയിരിക്കുന്നു. ചുറ്റും താമസിക്കുന്നവരുടെ വളരെക്കാലത്തെ ദുരുപയോഗം മൂലവും അധികൃതരുടെ അനാസ്ഥമൂലവും ഈ ജലപാത ഇന്ന് ഉപയോഗശൂന്യമായിരിക്കുകയാണ്. ഇന്ത്യയിലെ ജലഗതാഗത വകുപ്പ് 2006 ൽ ഈ കനാലിന്റെ 18.045 കി.മീ നീളം വരുന്ന ആക്കുളം മുതൽ കോവളം വരെയുള്ള ഭാഗം ശുചീകരിക്കാനായി 3.62 കോടിയോളം നീക്കി വച്ചിരുന്നു. എന്നാൽ ഇത് യാഥാർത്ഥ്യമായില്ല.

തിരുവിതാംകൂറിന്റെ തലസ്ഥാനമായ അനന്തപുരിയോട് അടുത്തുകിടക്കുന്ന പ്രധാന കായലുകളായ വേളി കായലിനെയും കഠിനംകുളം കായലിനെയും ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു ഈ ജലപാതയുടെ നിർമ്മിതിയാരംഭിച്ചത്. ഇന്നത്തെ പടിഞ്ഞാറേക്കോട്ടയ്ക്ക് അടുത്തു കിടക്കുന്ന കല്പാക്കടവിൽ നിന്നുമായിരുന്നു പാർവ്വതിപുത്തനാറിന്റെ ആരംഭം. വളരെ വീതിയിൽ കെട്ടുവള്ളങ്ങൾക്കും ചരക്കു വള്ളങ്ങൾക്കുമൊക്കെ സഞ്ചരിക്കുന്നതിനായി സൗകര്യമൊരുക്കിക്കൊണ്ടായിരുന്നു കനാലിന്റെ നിർമ്മാണം.

ഉപരിതലഗതാഗതം പുരോഗമിച്ചതു കൊണ്ടും ജനങ്ങളും അധികൃതരും പുത്തനാറിന്റെ പ്രാധാന്യം മനസ്സിലാക്കത്തതുമൂലവും നഗരത്തിന്റെ കേന്ദ്രത്തിൽ നിന്നും വീടുകളിൽ നിന്നും മറ്റും വരുന്ന മാലിന്യങ്ങൾ അടിഞ്ഞുകൂടി ഈ ജലപാത എതാണ്ട് ഉപയോഗശൂന്യമായിരിക്കുന്നു. കുളവാഴകളും മറ്റു പായലുകളും നിറഞ്ഞ് മറ്റു ഉപയോഗ സാധ്യതകളും നിലച്ചിരിക്കുകയാണ്. എന്നാൽ 15 കോടി ചിലവഴിച്ചിട്ടും പദ്ധതി എങ്ങുമെത്താതെ നിലച്ചിരിക്കുകയാണെന്ന് ചില മാധ്യമങ്ങൾ ആരോപിക്കുന്നു. ഇതിനു വേണ്ടി വീണ്ടും പദ്ധതികൾ ഉണ്ടാക്കി പണം വെട്ടിക്കുകയാണെന്ന ആരോപണവും നില നിൽകുന്നു.

ഈ പ്രദേശത്തിനു ചുറ്റുമായി വളരെയധികം കയർ നിർമ്മാണകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. കയർ ഉണ്ടാക്കാനാവശ്യമായ തൊണ്ട് ചീയാനായി ഈ ജലപാതയിൽ താഴ്ത്തിയിടുന്നതാണ് ഇത് മലിനവാനുള്ള പ്രധാന കാരണം എന്ന് ചില ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു. ഇവിടെ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളിൽ നിന്നുള്ള ദുർഗന്ധവും മറ്റ് രോഗാവസ്ഥകളും പ്രദേശ വാസികളെ വലയ്ക്കുകയാണ്.

2011 ൽ പുത്തനാറിലേക്ക് ബസ് മറിഞ്ഞ് 17 കുട്ടികളും അവരുടെ ആയയും മരിച്ചത് വാർത്തകളിൽ പ്രാധാന്യം അർഹിക്കുന്നു. പുത്തനാറിൽ നിന്ന് മണൽ നീക്കം ചെയ്യുന്നത് മൂലം അഴം കൂടിയത് ഈ സംഭവത്തിനു ആക്കം കൂട്ടിയെന്ന് അഭിപ്രായപ്പെടുന്നു. ഈ ദുരന്തത്തിനും 6 മാസം മുന്ന് സമാനമായ മറ്റൊരു അപകടത്തിൽ 6 കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (23 minutes ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (27 minutes ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (41 minutes ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (48 minutes ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (57 minutes ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (1 hour ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (2 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (2 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (2 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (2 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (3 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (3 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (3 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (4 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (4 hours ago)

Malayali Vartha Recommends