കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ സി.പി.എം മുന്‍ എല്‍.സി സെക്രട്ടറിക്ക് വധശിക്ഷ; പ്രതി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലാണ്

കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ. ചേര്‍ത്തല ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന ആര്‍. ബൈജുവിനാണ് ആലപ്പുഴ ഫാസ്റ്റ്ട്രാക്ക് കോടതി വധശിക്ഷ വിധിച്ചത്. ഇയാല്‍ക്കൊപ്പം ഉണ്ടായിരുന്ന അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും വി. വിധിച്ചു. സുജിത്, പി. പ്രവീണ്‍, എം. ബെന്നി, സതുകുമാര്‍, സതീഷ്‌കുമാര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ്. കയര്‍ തടുക്ക് വാങ്ങാത്തതിന്റെ പേരിലാണ് ദിവാകരനെ 2009ല്‍ കൊലപ്പെടുത്തിയത്. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റായിരുന്നു ദിവാകരന്‍. വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ബൈജു.
https://www.facebook.com/Malayalivartha























