വിവാഹം കഴിക്കാതെ അവർ ഒരുമിച്ച് താമസിച്ചു... പെട്ടെന്നൊരു ദിവസം കുടുംബത്തെ നടുക്കി നൗഫലിന്റെ ആ കോൾ... പിന്നെ കണ്ടത് തൂങ്ങിമരിച്ച നിലയില്‍... സമീപത്ത് കട്ടിലിനു കീഴില്‍ രക്തത്തില്‍ കുളിച്ച് പൂര്‍ണ്ണ നഗ്നയായ സ്ത്രീയുടെ മൃതദേഹവും; കൊച്ചിയെ നടുക്കിയ ദുരൂഹ മരണത്തിന് പിന്നാലെ കാരണം തേടി അന്വേഷണ സംഘം

കോട്ടയം കൊടുങ്ങൂര്‍ വാഴൂര്‍ തൈത്തോട്ടം വീട്ടില്‍ ശശിയുടെ മകള്‍ മീര (24) പാലക്കാട് കോല്‍പ്പാടം തെങ്കര ചെറിക്കലം വീട്ടില്‍ കബീറിന്റെ മകന നൗഫല്‍ (28) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മൃതദേഹം പൂര്‍ണ്ണ നഗ്നമായ നിലയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കട്ടിലിന് കീഴിലും യുവാവിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സമീപത്ത് നിന്നും ഒരു കത്തിയും കണ്ടെത്തിയിട്ടുണ്ട്. തൂങ്ങിമരിക്കുകയാണെന്ന് രാത്രിയോടെ നൗഫല്‍ വീട്ടുകാരെ വിളിച്ചു പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ നാട്ടുകല്‍ പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയും അവിടെ നിന്നും എളമക്കര സ്‌റ്റേഷനിലേക്ക് വിവരം അറിയിക്കുകയുമായിരുന്നു.
പോലീസ് എത്തുമ്ബോഴേയ്ക്ക് ഇരുവരും മരിച്ചിരുന്നു. മീര വാടകയ്ക്ക് എടുത്ത വീട്ടില്‍ കുറേനാളായി നൗഫലും താമസമുണ്ടായിരുന്നു. എന്നാല്‍ സമീപ വാസികള്‍ക്ക് ഇവരെക്കുറിച്ച് ഒരു വിവരവുമില്ല. കത്തിക്കുത്തേറ്റാണ് മീര കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് എളമക്കര പോലീസ് പറഞ്ഞത്. മീരയെ കുത്തിക്കൊന്ന ശേഷം നൗഫല്‍ തൂങ്ങിമരിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha























