ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ആശ്വാസം തേടിയെത്തിയ ലിഗയ്ക്ക് സംഭവിച്ചതെന്ത്? കോവളത്ത് നിന്ന് ലിഗയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു കൊന്നുവെന്ന സംശയത്തിലേക്ക് അന്വേഷണ സംഘം; കണ്ടെത്തിയത് പീഡനത്തിന് ശേഷം കഴുത്തറത്തുകൊന്ന നിലയിൽ... മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ ലിഗയുടെതാണെന്ന് ഭര്‍ത്താവും സഹോദരിയും

ഇന്നലെ ഉച്ചയോടെയാണ് വിദേശ വനിത ലിത്വേനിയ സ്വദേശി ലിഗ(33)യുടെ എന്ന് സംശയിക്കുന്ന ജീര്‍ണിച്ചു തുടങ്ങിയ മൃതദേഹം ശിരസ്സറ്റ നിലയില്‍ തിരുവല്ലം പനത്തുറ ചേന്തിലക്കരി ഭാഗത്തെ കണ്ടല്‍ക്കാടിനുള്ളില്‍ കണ്ടെത്തിയത്. ശരീരത്തില്‍ നിന്ന് തലയോട്ടി വേര്‍പ്പെട്ട മൃതദേഹം കാട്ട് വള്ളികളില്‍ കുടുങ്ങിയ നിലയിലാണ്. മീന്‍പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ ലിഗയുടെതാണെന്ന് ഭര്‍ത്താവും സഹോദരിയും തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് പ്രദേശത്തെ യുവാക്കള്‍ ചൂണ്ടയിടുന്നതിലേക്ക് വേണ്ടി ഇവിടെയെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുരുത്തിനുള്ളിലെ വൃക്ഷങ്ങളുടെ വള്ളികളില്‍ ചുറ്റിപ്പിണഞ്ഞാണ് സ്ത്രീയുടേയാണെന്ന് തോന്നുന്ന മൃതദേഹം കാണാനായത്. സംഭവത്തെതുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.അന്വേഷണത്തില്‍ മൃതദേഹത്തില്‍ നിന്ന് തലയോട്ടി വിട്ട് മാറി അരമീറ്റര്‍ വ്യത്യാസത്തില്‍ കണ്ടെത്തുകയായിരുന്നു.
പച്ച ബനിയനും കറുത്ത പാന്‍സുമായിരുന്നു വേഷം. അന്വേഷണത്തില്‍ ഒന്നരമാസങ്ങള്‍ക്ക് മുമ്പ് കാണാതായ ലിഗയുടേതെന്ന് സംശയവും പറയുന്നു. മൃതദേഹത്തിന് സമീപത്തായി ഒരു മിനറല്‍ വാട്ടറും മൂന്ന് സിഗററ്റിന്റെ കവറുകളും കണ്ടെത്തിയിട്ടുണ്ട്. കാലിന്റേയും കൈകളുടേയും മാംസഭാഗങ്ങള്‍ വിട്ടുമാറി അസ്ഥികഷണങ്ങളായി മാറിയിട്ടുണ്ട്. വിരളടയാള വിദഗ്ദര്‍, ഡോഗ്‌സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. മൃതദേഹം അഴുകിയ നിലയിലായതിനാല്‍ ഡി.എന്‍.എ പരിശോധന അടക്കം നടത്തിയാല്‍ മാത്രമേ സ്ഥിരീകരിക്കാനാവൂവെന്ന് പൊലീസ് അറിയിച്ചു.
വിദേശികള്‍ ധരിക്കുന്ന തരത്തിലുള്ള വസ്ത്രമാണ് മൃതദേഹത്തിലും കാണുന്നത്. ഇതാണ് മൃതദേഹം ലീഗയുടേതാകാമെന്ന സംശയത്തിന്റെ പ്രധാനകാരണം. ആയൂര്‍വേദ ചികിത്സക്കെത്തിയ ലീഗ ഒരു മാസം മുന്‍പ് കാണാതായതും കോവളത്ത് നിന്നാണ്. മൃതദേഹത്തിന്റെ പഴക്കം ഒരു മാസമാണെന്നതും സംശയം വര്‍ധിപ്പിക്കുന്നു. എന്നാല്‍ ഡി.എന്‍.എ പരിശോധന നടത്തിയാല്‍ മാത്രമേ ഇത് സ്ഥിരീകരിക്കാനാവു. ഇതിന് മുന്നോടിയായി നാളെ പോസ്റ്റുമോര്‍ട്ടം നടത്തും. മൃതദേഹം കണ്ടെത്തിയ സ്ഥലം ലഹരിമരുന്ന ഉപയോഗിക്കുന്നവരുടെ താവളമാണെന്ന് ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha























