കേള്‍ക്കുമ്പോള്‍തന്നെ കൗതുകം തോനുന്ന ഒരു വിവാഹം; മക്കളെയും മടിയിലിരുത്തി വിവാഹം ചെയ്ത ഇവര്‍ സോഷ്യല്‍ മീഡിയയില്‍ താരങ്ങളായി മാറിക്കഴിഞ്ഞു

വളരെ വ്യത്യസ്തമായ ഒരു ഒരു വിവാഹ വീഡിയൊയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. വിവാഹ വേദിയില്‍ നിറഞ്ഞ സന്തോഷത്തോടെയും പ്രതീക്ഷയോടെയും ഇരിക്കുന്ന വരനും വധുവിനും ഇടയിലല്‍ രണ്ട് കുട്ടികള്‍. അച്ഛന്റെയും അമ്മയുടെയും കല്ല്യാണമാണെന്നു കരുതി മക്കള്‍ക്കവരുടെ മടിയിലിരിക്കാന്‍ പാടില്ലെന്ന് നിയമമുണ്ടോ. കേള്‍ക്കുമ്പോള്‍ അല്‍പം കൗതുകം തോന്നുമെങ്കിലും അല്‍പം വ്യത്യസ്തമായൊരു വിവാഹവീഡിയോയാണ് ഇപ്പൊള്‍ ചര്‍ച്ചാവിഷയം
ബൈജുവും ഭാര്യ ദീപയുമാണ് മക്കളെ മടിയിലിരുത്തി വിവാഹം ചെയ്ത് തരംഗമാകുന്നത്. അണിഞ്ഞൊരുങ്ങുമ്പോഴും മോതിരം മാറുമ്പോഴും വരണമാല്യം അണിയിക്കുമ്പോഴുമൊക്കെ കുറുമ്പുകാട്ടി മക്കള്‍ കൂടെയുണ്ട്. ഇനി ഇത്തരത്തില്‍ വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനു പിന്നിലെ കാരണമെന്തെന്നും വിഡിയോയില്‍ ദീപ പറയുന്നുണ്ട്.
കല്ല്യാണത്തെക്കുറിച്ച് എല്ലാവര്‍ക്കും ജീവിതത്തില്‍ ഒരു സ്വപ്നമുണ്ടാകും. ഞങ്ങള്‍ക്കും അങ്ങനെ തന്നെയായിരുന്നു. പക്ഷേ ഞങ്ങളുടെത് പ്രണയ വിവാഹമായിരുന്നതിനാല്‍ ആഗ്രഹിച്ചതു പോലെ നടന്നില്ല. രജിസ്റ്റര്‍ മാരേജിനു ശേഷം യുഎസിലേയ്ക്ക് പോവുകയായിരുന്നു. മകനും മകളുമുണ്ടായി. അവര്‍ക്ക് തമിഴ് സംസ്‌കാരമെന്തെന്നോ വിവാഹമെന്തെന്നോ അടുത്ത ബന്ധുക്കളെപ്പോലും അറിയില്ലായിരുന്നു. യുഎസില്‍ തന്നെയായതുകൊണ്ട് ഇതേക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ വരും. അങ്ങനെയാണ് ആഘോഷമായി എല്ലാവരെയും വിളിച്ച് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.
യുഎസില്‍ മാതാപിതാക്കളുടെ വിവാഹത്തിന് മക്കള്‍ പങ്കെടുക്കുന്നത് സാധാരണമാണ്. പക്ഷേ ഇവിടെയത് എല്ലാവര്‍ക്കും പുതുമയായിരുന്നു. മക്കളെ ബന്ധുക്കളുമായി പരിചയപ്പെടുത്താനും, ആചാരങ്ങള്‍ പറഞ്ഞു കൊടുക്കാനും അകന്നു കഴിഞ്ഞ പലരെയും അടുപ്പിക്കാനും ഈ വിവാഹം കൊണ്ട് സാധിച്ചു ദീപ പറയുന്നു. ചിരിയും കരച്ചിലും കുറുമ്പുമൊക്കെയായി ഈ അച്ഛനും അമ്മയും മക്കളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.
https://www.facebook.com/Malayalivartha























