ശ്രീജിത്ത് കസ്റ്റഡിമരണക്കേസ് സങ്കീര്‍ണ്ണമാക്കുന്നതില്‍ ബാഹ്യ ശക്തികളുടെ സാന്നിദ്ധ്യം തള്ളിക്കളയാനാകില്ല ; എസ്.പി. എ.വി.ജോര്‍ജിനെ സ്ഥലം മാറ്റിയതിനു പിന്നിൽ നടൻ ദിലീപോ ?

ശ്രീജിത്ത് കസ്റ്റഡിമരണക്കേസ് സങ്കീര്‍ണ്ണമാക്കുന്നതില്‍ ബാഹ്യ ശക്തികളുടെ സാന്നിദ്ധ്യം തള്ളിക്കളയാനാകില്ലെന്ന് ആലുവ റൂറല്‍ പോലീസ് ചീഫ് എ.വി. ജോര്‍ജ്ജ്. സംഭവത്തിൽ നടന്‍ ദിലീപിന്റെ ഇടപെടല്‍ സംശയാസ്പദമാണെന്നും എ.വി. ജോര്‍ജ്ജ് ഐപിഎസ്.വ്യക്തമാക്കി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എവി ജോര്‍ജ്ജ് ഇക്കാര്യം വ്യക്തമാക്കിയത്.
കേസില്‍ നടന്‍ ദിലീപിന്റെ നിലപാട് സംശയാസ്പദമാണ്. ദിലീപിന്റെ അറസ്റ്റും അനുബന്ധ സംഭവങ്ങളും ഓര്‍മ്മിക്കുന്നുണ്ടല്ലോ. ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലും ചില ഓണ്‍ലൈന്‍ പത്രങ്ങളിലും ഇത് സംബന്ധിച്ച് വലിയ പ്രചരണമാണ് നടക്കുന്നത്. കേസിന്റെ വിചാരണ അടുത്ത വരുന്ന സമയമായതിനാല്‍ തന്നെ മാനസീകമായി തളര്‍ത്തുക എന്നതായിരിക്കാം ലക്ഷ്യമെന്നും പറഞ്ഞു. ഉറപ്പിച്ചു പറയുന്നില്ലെന്നും എന്നാല്‍ സിനിമാരംഗവുമായി ബന്ധപ്പെട്ടവര്‍ തന്നെ ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നും എങ്കിലും താനതൊന്നും കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ സംഘത്തിൽ എ.വി. ജോര്‍ജ്ജ്.പ്രധാന പങ്ക് വഹിച്ചിരുന്നു. അതുകൊണ്ടു തന്നെ എവി ജോര്‍ജിന്റെ സ്ഥലം മാറ്റത്തിന് പിന്നിൽ ദിലീപിന്റെ ബാഹ്യ ശക്തിയുണ്ടോ എന്ന സംശയം ഉടലെടുക്കുകയാണ്.
എവി ജോര്‍ജിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ആര്‍ടിഎഫിലെ അംഗങ്ങളായ പോലീസുകാരാണ് ശ്രീജിത്തിന്റെ മരണത്തിന് പിന്നിലെന്ന് ആരോപണമുയരുകയും സംഘത്തിലെ മൂന്ന് അംഗങ്ങളെയും വരാപ്പുഴ എസ്‌ഐയെയും പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ അറസ്റ്റ് ചെയ്യാന്‍ പോയവര്‍ക്ക് അവിടെ ആരേയും പരിചയം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആത്മഹത്യ ചെയ്ത വാസുദേവന്റെ സഹോദരന്‍ ഗണേശനേയും കൂട്ടിക്കൊണ്ടാണ് പോയത്. വീടും വീട്ടിലുള്ളവരെയുമെല്ലാം കാട്ടിക്കൊടുത്തത് ഗണേശനാണ്. അല്ലാതെ പോലീസുകാര്‍ സ്വന്തം ഇഷ്ടപ്രകാരം അറസ്റ്റ് ചെയ്തതല്ല. സ്വന്തം സഹോദരന്റെ വീടാക്രമിച്ചവര്‍ എന്ന പറഞ്ഞ് ഗണേശന്‍ ചൂണ്ടിക്കാണിച്ചവരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ.
വണ്ടിയില്‍ കയറ്റാന്‍ തുടങ്ങുമ്ബോള്‍ ശ്രീജിത്തിന്റെ സഹോദരന്‍ സജിത്ത് ഗണേശനെ ചീത്ത പറയുകയും ആക്രമിക്കാന്‍ ഒരുങ്ങുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഗണേശനെ മാറ്റി നിര്‍ത്തുകയായിരുന്നു. സംഭവത്തില്‍ എസ്‌ഐ ദീപക് ചെയ്തത് അദ്ദേഹത്തിന്റെ തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയായിരുന്നു. ലീവിലായിരുന്ന എസ്‌ഐ രാത്രിയില്‍ തന്നെ സ്‌റ്റേഷനില്‍ എത്തിയതില്‍ ദുരൂഹതയൊന്നുമില്ല. തന്റെ സ്‌റ്റേഷനില്‍ ഒരു ക്രൈം നടന്നു. അതിലെ പ്രതികളെ പിടിച്ചു എന്നറിഞ്ഞു വന്നതാണ്. തിരുവനന്തപുരത്ത് നിന്നുമായിരുന്നു അര്‍ദ്ധരാത്രി ബൈക്ക് ഓടിച്ച് എത്തിയത്. വിഷയത്തിന്റെ ഗൗരവം എടുത്താണ് അങ്ങിനെ വന്നത്. അത് അദ്ദേഹത്തിന്റെ ജോലിയോടുള്ള ആത്മാര്‍ത്ഥതയെയാണ് കാണിക്കുന്നത്.
ഏപ്രില്‍ ആറാം തീയതി രണ്ടു വിഭാഗം ആളുകള്‍ തമ്മില്‍ പരസ്പരം ആക്രമണം ഉണ്ടായി എന്നത് വാസ്തവമാണ്. ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന്‍ വിനീഷ് കൈയ്ക്ക് വെട്ടേറ്റ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടു കൂട്ടരും കുറുവടിയും പട്ടികയുമെല്ലാം ആയുധമാക്കയിരുന്നു. രാജ്യത്തെ നിയമ വ്യവസ്ഥയിലും ദൈവത്തിലും വിശ്വസിക്കുന്നയാളാണ്. അതുകൊണ്ട് രാജ്യനിയമവും ദൈവനീതിയും വിട്ട് ഒരു കാര്യവും ചെയ്യാറില്ല. എന്തു തന്നെ സംഭവിച്ചാലും ധൈര്യമായി മുമ്പോട്ട് പോകുന്നത് ഈ ബലത്തിലാണെന്നും എവി ജോര്‍ജ്ജ് പറയുന്നു.
കൊച്ചിയിൽ നടി ആക്രമിക്കപെട്ടതിനു പുറമെ അബ്ദുള്‍ നാസര്‍ മദനി, വാഗമണ്‍ സിമി കേസ്, പോള്‍ മുത്തൂറ്റ് വധക്കേസ്, സന്തോഷ് മാധവന്‍ കേസ് എന്നിവയിലെല്ലാം അറസ്റ്റ് രേഖപ്പെടുത്തിയത് എവി ജോര്‍ജ്ജ് ആയിരുന്നു. തൃശ്ശൂര്‍ പോലീസ് അക്കാദമിയിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. രാഹുല്‍ ആര്‍ നായര്‍ക്കാണ് പകരം ചുമതല.
https://www.facebook.com/Malayalivartha























