യോദ്ധ സിനിമയിലെ അരശുംമൂട്ടില്‍ അപ്പുക്കുട്ടന്‍ അശോകന്റെ മുന്നില്‍ തോറ്റിട്ടും തോല്‍വി സമ്മതിക്കാത്ത് പോലെ, പാര്‍ട്ടി കോണ്‍ഗ്രസിലെ കരട് പ്രമേയം പരിഷ്‌കരിച്ചതിന്റെ ജാള്യത മറയ്ക്കാന്‍ കാരാട്ട് പി.ബി അംഗവും ഭാര്യയുമായ ബൃന്ദയെ കളത്തിലിറക്കി

കോണ്‍ഗ്രസിനെ ചൊല്ലി സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും അടിതുടരുന്നു. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം ഒഴികെയുള്ള ബന്ധം ആകാമെന്ന് കരട് രാഷ്ട്രീയപ്രമേയം ഭേദഗതി ചെയ്തതിന് പിന്നാലെ പുതിയ ന്യായീകരണവുമായി കാരാട്ട് പക്ഷം രംഗത്തെത്തി. ഇതിനായി ഭാര്യയും പൊളിറ്റ് ബ്യൂറോ അംഗവുമായ ബൃന്ദകാരാട്ടിനെയാണ് രംഗത്തിറക്കിയത്. പാര്‍ട്ടികോണ്‍ഗ്രസ് നടക്കുന്ന ഹൈദരാബാദിലെ വേദിയില്‍ മാധ്യമങ്ങളെ കണ്ട ബൃന്ദ കോണ്‍ഗ്രസ് ബന്ധം യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്ന് ആവര്‍ത്തിച്ചു. സി.പി.എമ്മിന് ഒറ്റയ്ക്ക് മല്‍സരിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുകമാത്രമാണ് പാര്‍ട്ടിതീരുമാനമെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജനറല്‍ സെക്രട്ടറി സീതാറാം യച്യൂരി അവതരിപ്പിച്ച ബദല്‍ രാഷ്ട്രീയ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ലെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി. അതേസമയം യച്യൂരിയുടെ ന്യൂനപക്ഷ രേഖ തള്ളിക്കളഞ്ഞോ എന്ന ചോദ്യത്തിന് ഇല്ല എന്നും മറുപടി നല്‍കി. കരട് രാഷ്ട്രീയ പ്രമേയത്തിലെ തര്‍ക്കഭാഗം മാത്രം മാറ്റുകയാണ് ചെയ്തതെന്ന് അവര്‍ വ്യക്തമാക്കി. കാരാട്ടും യച്യൂരിയും അവതരിപ്പിച്ച രണ്ട് നിലപാടുകളും തിരസ്‌ക്കരിച്ചെന്ന് പറയാനാവില്ല. ഭിന്നതയുണ്ടായിരുന്ന ഭാഗങ്ങള്‍ പരിഷ്‌ക്കരിക്കുകയാണ് ചെയ്തത്. ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ പോലുള്ള സംഖ്യം കോണ്‍ഗ്രസുമായി ഉണ്ടാകില്ലെന്നും അവര്‍ വ്യക്തമാക്കി. ഇതോടെ കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലി പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞാലും അടിതുടരുമെന്ന് ഉറപ്പായി.
https://www.facebook.com/Malayalivartha























