ലിഗയുടെ മരണം കോവളം ടൂറിസത്തിനു പൂട്ടുവീഴാന്‍ സാധ്യത ജര്‍മന്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവവും നാണക്കേടുണ്ടാക്കിയിരുന്നു

പീഡന പരമ്പരകള്‍കൊണ്ട് ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ തലകുനിച്ചുനില്‍ക്കുകയാണ് ഇന്ത്യ. ഇതിനിടെയാണ് ലിഗയുടെ മരണം ലോകരാജ്യങ്ങളുടെ മുഴുവന്‍ശ്രദ്ധയും കോവളത്തിലേക്ക് തിരിയുന്നത്. കോവളം ടൂറിസത്തിന്റെ പതനത്തിനു തന്നെ കാരണമാകും എന്നാണ് വിദേശ ടൂറിസ്റ്റ് വിധക്തരുടെ വിലയിരുകത്തല്‍. കഠ്വ ഉന്നോവ കേസോടുകൂടിതന്നെ ഇന്ത്യയിയെ സ്ത്രീ സുരക്ഷ യുഎന്നിലും ചര്‍ച്ചയായതാണ്. കഠ്വ സംഭവത്തില്‍ പെണ്‍കട്ടിക്കായി വിദേശ യുവാക്കള്‍ ടീഷര്‍ട്ടില്‍ ഹാഷ്ടാഗ് പ്രിന്റ്‌ചെയ്ത് നിരത്തിലിറങ്ങിയതുല്ലാം ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ സുരക്ഷയില്ലായ്മയെ തുറന്നുകാട്ടുന്നതായിരുന്നു.
കോവളത്ത് ജര്‍മന്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവവും കോവളത്തെപ്പോലുള്ള ടൂറിസ്റ്റ് കേന്ദ്രത്തിന് ഏറെ വിമര്‍ഷനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അത് ടൂറിസ്റ്റ് മേഘയയെ പ്രതികൂലമായി ബാധിച്ചിരുന്നു.
അതേസമയം ഈ പ്രശ്‌നങ്ങളെല്ലാം ഒഴിച്ചുനിര്‍ത്തി നോക്കിയാല്‍ വ്യക്തമാക്കുന്നത് ഓരോ വര്‍ഷം കഴിയും തോറും കോവളത്ത് എത്തുന്ന സഞ്ചാരികളുടെ വരവില്‍ ഗണ്യമായ കുറവുണ്ടായി എന്നാണ്. ടൂറിസം മേഘലയെ ആശ്രയിച്ചു കഴിയുന്ന കച്ചവചടക്കാരില്‍ പലരും മറ്റുപല ബിസ്‌നസുകളിലുമാണ്. വിദേശികശളെ സ്വീകരിക്കായി ഒരുങ്ങുന്നതിനേക്കാള്‍ കോവളം ഇപ്പോള്‍ തദ്ദേശീയരായ ടൂറിസ്റ്റുകളെ വരവേല്‍ക്കുന്നതിനായാണ് കൂടുതല്‍ ശ്രദ്ധചെലുത്തുന്നത്. എന്നാല്‍ ലിഗയുടെ മരണം കോവളത്തെ ടൂറിസത്തെ പ്രതികൂലമായിതന്നെ ബാധിക്കുമെന്ന വിലയിരുത്തലലിലാണ് വിദഗ്തര്‍.
https://www.facebook.com/Malayalivartha























