കുരുന്നു ജീവനുമായി 140 കിലോമീറ്റര്‍ ആംബുലന്‍സ് പാഞ്ഞത് ശരവേഗത്തില്‍...

ഒരു മാസം പ്രായമുള്ള കുരുന്നു ജീവനുമായി ആലപ്പുഴയില്‍ നിന്നു തിരുവനന്തപുരത്തേയ്ക്ക് ആംബുലന്‍സ് പാഞ്ഞു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജു വരെയുള്ള 140 കിലോമീറ്റര്‍ ആംബുലന്‍സ് പിന്നീട്ടത് ഒരു മണിക്കൂറും നാല്‍പ്പതു മിനിറ്റും കൊണ്ടായിരുന്നു. തകഴി എടത്വാ ആരോഗ്യ കേന്ദ്രത്തിലെ 108 ആംബുലന്‍സ് ഡ്രൈവറായ സലാം അകമ്പടി വാഹനങ്ങള്‍ ഒന്നും ഇല്ലാതെയാണു കുഞ്ഞിനെയും കൊണ്ടു നാലു ജില്ലകളിലൂടെ സഞ്ചരിച്ചത്. കായംകുളം ഉമ്മസേരി വീട്ടില്‍ ജാസീറിന്റെ ഒരു മാസം പ്രായമുള്ള കുഞ്ഞ് യാസീനായിരുന്നു അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നത്.
യാസീന്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കുട്ടിക്കു കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ ഞരമ്ബു സംബന്ധമായ രോഗം ഉണ്ട് എന്നു കണ്ടെത്തുകയായിരുന്നു. മൂന്നു മണിക്കൂറിനുള്ളില്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. വലിയ തുക മുടക്കി സ്വകാര്യ ആബംലന്‍സ് വിളിക്കാന്‍ സാധിക്കാത്തതിനാല്‍ ആലപ്പുഴ മെഡിക്കല്‍ ഓഫീസറെ ബന്ധുക്കള്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു എടത്വാ ആരോഗ്യകേന്ദ്രത്തില്‍ നിന്ന് ആംബുലന്‍സ് എത്തിയത്. കുട്ടി സുഖംപ്രാപിച്ചു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























