ഒരു മാസത്തോളം പഴക്കം തോന്നുന്ന ഒരു വിദേശ വനിതയുടെ മൃതദേഹം തലയറുത്ത നിലയിൽ കണ്ടൽ കാടിനടുത്ത് കണ്ടെത്തിയ വാർത്ത പുറത്ത്‌വന്നപ്പോൾ ലിഗയെ അന്വേഷിച്ച പോസ്റ്ററുകളുമായി ഇരുവരും കാസർഗോഡായിരുന്നു... വാർത്തയറിഞ്ഞ് പ്രിയതമയെ കാണാൻ ഓടിയെത്തിപ്പോൾ തന്നെ ലിഗയുടെ ഭർത്താവ് ആൻഡ്രുസ് ഒന്നു പകച്ചു... ഒറ്റനോട്ടത്തിൽ ലിഗയുടെ മൃതദേഹം ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ തന്നെ ഒന്നും പറയാനാകാതെ നിശബ്‌ദനായി നിലത്തിരുന്നു... പിന്നെ ഹൃദയം നുറുങ്ങിയ വേദനയിൽ നിലത്ത് വീണു വിങ്ങിപ്പൊട്ടി...

ലിഗയുടെ മൃതദേഹം കാണാൻ കണ്ടൽ കാടിനടുത്ത് എത്തിയപ്പോൾ തന്നെ ലിഗയുടെ ഭർത്താവ് ആൻഡ്രുസ് ഒന്നു പകച്ചു. അടുത്തെത്തി ഒന്ന് നോക്കി, നിശബ്‌ദനായി നിലത്തിരുന്നു. പിന്നെ ഹൃദയം നുറുങ്ങിയ വേദനയിൽ വിങ്ങിപ്പൊട്ടി. മൃതദേഹത്തിന് സമീപം കിടക്കാനും ഇരിക്കാനും ശ്രമിച്ചു. മാനസിക നില തെറ്റിയപോലെ അപ്പോൾ തോന്നിയ വികാരത്തിൽ എന്തക്കയോ കാണിച്ച് കൂട്ടി. പിന്നെ ഒന്നും മിണ്ടാതെ സമീപത്തെ തെങ്ങിൽ ചാരി നിന്ന് വിതുമ്പി.
ഇലീസയും ഒന്നും മിണ്ടാതെ നീറിപ്പുകയുന്ന വേദന ഉള്ളിലമർത്തി ലീഗയുടെ മൃതദേഹത്തിന് സമീപത്തുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് തൂവാല പൊത്തി കരയുന്നുമുണ്ടായിരുന്നു. ഒരു വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയ വാർത്ത പുറത്ത്‌വന്നപ്പോൾ ലിഗയെ അന്വേഷിച്ച പോസ്റ്ററുകളുമായി ഇരുവരും കാസർഗോഡായിരുന്നു. പോലീസ് ആവശ്യപെട്ട പ്രകാരം ഇരുവരും ഉടൻ തന്നെ തിരുവനന്തപുരത്ത് എത്തുകയായിരുന്നു.
വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് പ്രദേശത്തെ യുവാക്കള്‍ ചൂണ്ടയിടുന്നതിലേക്ക് വേണ്ടി ഇവിടെയെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുരുത്തിനുള്ളിലെ വൃക്ഷങ്ങളുടെ വള്ളികളില്‍ ചുറ്റിപ്പിണഞ്ഞാണ് സ്ത്രീയുടേയാണെന്ന് തോന്നുന്ന മൃതദേഹം കാണാനായത്. സംഭവത്തെതുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.അന്വേഷണത്തില്‍ മൃതദേഹത്തില്‍ നിന്ന് തലയോട്ടി വിട്ട് മാറി അരമീറ്റര്‍ വ്യത്യാസത്തില്‍ കണ്ടെത്തുകയായിരുന്നു.
പച്ച ബനിയനും കറുത്ത പാന്‍സുമായിരുന്നു വേഷം. അന്വേഷണത്തില്‍ ഒന്നരമാസങ്ങള്‍ക്ക് മുമ്പ് കാണാതായ ലിഗയുടേതെന്ന് സംശയവും പറയുന്നു. മൃതദേഹത്തിന് സമീപത്തായി ഒരു മിനറല്‍ വാട്ടറും മൂന്ന് സിഗററ്റിന്റെ കവറുകളും കണ്ടെത്തിയിട്ടുണ്ട്. കാലിന്റേയും കൈകളുടേയും മാംസഭാഗങ്ങള്‍ വിട്ടുമാറി അസ്ഥികഷണങ്ങളായി മാറിയിട്ടുണ്ട്. വിരളടയാള വിദഗ്ദര്‍, ഡോഗ്‌സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. മൃതദേഹം അഴുകിയ നിലയിലായതിനാല്‍ ഡി.എന്‍.എ പരിശോധന അടക്കം നടത്തിയാല്‍ മാത്രമേ സ്ഥിരീകരിക്കാനാവൂവെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























