തരിശിട്ട പാടശേഖരങ്ങള്‍ കര്‍ഷകര്‍ ഏറ്റെടുത്ത് കൃഷിയിറക്കിയതോടെ ബിനാമിപ്പേരിൽ വാങ്ങിക്കൂട്ടിയതൊക്കെ കൈവിട്ടു പോകുമെന്ന് ഭയം ; പോയതൊക്കെ തിരിച്ചു പിടിക്കാൻ സന്തോഷ് മാധവന് കൂട്ടായി കര്‍ഷക ഭവനങ്ങള്‍ സന്ദര്‍ശിച്ച് സിപിഎം പഞ്ചായത്ത് അംഗവും

സന്തോഷ് മാധവന്‍ ബിനാമി പേരില്‍ വാങ്ങിക്കൂട്ടിയ പാടശേഖരങ്ങള്‍ തിരികെ അയാൾക്ക് തന്നെ ലഭിക്കുന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോകുന്നതായി റിപ്പോര്‍ട്ട്. സന്തോഷ് മാധവനെ സഹായിക്കുന്ന രീതിയിൽ വടയാറില്‍ സിപിഎം പഞ്ചായത്ത് അംഗം എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നതായി ആരോപണമുയരുന്നു. കേസില്‍പ്പെട്ടതോടെ നഷ്ടപ്പെടുന്ന സ്ഥിതിയിലായിരുന്ന പാടശേഖരങ്ങള്‍ തിരിച്ചുപിടിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ബിനാമി പേരില്‍ വാങ്ങിയ ഭൂമിയില്‍ ഇപ്പോള്‍ സര്‍ക്കാര്‍ സഹായത്തോടെ കര്‍ഷകര്‍ കൃഷിയിറക്കിവരികയാണ്. കൃഷിഭൂമി തരിശിടുന്നതിന് എതിരെ നടത്തിയ നീക്കമാണ് സന്തോഷ്മാധവിന് ഭൂമി നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചത്. സന്തോഷ് മാധവന്റെ പേരില്‍ അഞ്ച് ഏക്കറില്‍ താഴെയുള്ള കൃഷിയിടം മാത്രമാണ് വാങ്ങിക്കൂട്ടിയിട്ടുള്ളത്. എന്നാൽ അതിനൊപ്പം വാങ്ങിക്കൂട്ടിയിരിക്കുന്ന 160 ഏക്കറിലധികം വരുന്ന സ്ഥലങ്ങള്‍ ബിനാമി പേരിലാണ്. ഈ ഭൂമിയിലാണ് മൂന്നു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ സഹായത്തോടെ കര്‍ഷകര്‍ കൃഷിയിറക്കുന്നത്.
ഈ സാഹചര്യത്തിലാണ് ഭൂമി നഷ്ടപ്പെടാതിരിക്കാന്‍ നീക്കവുമായി സന്തോഷ് എത്തുന്നത്. വരും നാളുകളില്‍ ഇവിടെയെല്ലാം കൃഷിയിറക്കണമെങ്കില്‍ വ്യവസ്ഥകളുണ്ടാക്കണമെന്ന് സന്തോഷ് മാധവന്‍ ആവശ്യപെടുന്നു. പറയുന്ന കാര്യങ്ങള്‍ക്കൊക്കെ ഒരു ബലം കിട്ടാനാണ് സിപിഎമ്മിന്റെ പഞ്ചായത്ത് അംഗത്തെ തന്നെ കൂട്ടുപിടിച്ചതെന്നാണ് സൂചന. വടയാര്‍ മേഖലയില്‍ ഏറെ ജനപ്രിയനാണ് ഈ പഞ്ചായത്ത് അംഗം. എന്നാല്‍ സ്വാമിയുടെ കൂടെ പോയ പഞ്ചായത്ത് അംഗത്തിന്റെ നിലപാട് പാര്‍ട്ടിയും ഗൗരവത്തോടെയാണ് കാണുന്നത്. അതേസമയം തരിശിട്ട ഭൂമിയില്‍ സ്ര്‍ക്കാര്‍ അനുവാദത്തോടെയാണ് കൃഷി ഇറക്കുന്നതെന്നും ഇതിന് മാറ്റമുണ്ടാകില്ലെന്നും ആണ് കര്‍ഷകര്‍ പറയുന്നത്.
ഒരുകാലത്ത് വൈക്കത്തിന്റെ നെല്ലറകളായ വടയാര്‍ പാടശേഖരങ്ങള്‍ പലതും ബിനാമി പേരുകളിലാണ് ഇപ്പോള്‍. ഇത് കൃഷിചെയ്യാതെ തരിശിട്ട് റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് മറിച്ചുവില്‍ക്കാനും നീക്കം നടന്നിരുന്നു. ഇ്‌പ്പോള്‍ കര്‍ഷകര്‍ ഏറ്റെടുത്ത് കൃഷിയും ഇറക്കുന്നു. ഇതോടെയാണ് ഭൂമി തിരിച്ചുപിടിക്കാനുള്ള നീക്കം തുടങ്ങിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























