വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ എഎസ്‌ഐ ഉൾപ്പെടെ സംഭവം നടന്ന ദിവസങ്ങളില്‍ സ്‌റ്റേഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ പോലീസുകാരെയും ചോദ്യം ചെയ്യുന്നു... തിരിച്ചറിയല്‍ പരേഡിനു കോടതി അനുമതി നൽകി; കൂടുതൽ അറസ്റ്റിന് സാധ്യതയെന്ന് അന്വേഷണ സംഘം...

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ എഎസ്‌ഐയെ എഎസ്‌ഐ ഉൾപ്പെടെ സംഭവം നടന്ന ദിവസങ്ങളില്‍ സ്‌റ്റേഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ പോലീസുകാരെയും ചോദ്യം ചെയ്യുന്നു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ദിവസം വരാപ്പുഴ പോലീസ് സ്മറ്റഷന്റെ ചുമതലയുണ്ടായിരുന്ന എഎസ്‌ഐ ജയാനന്ദനെ ആലുവ പോലീസ് ക്ലബിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. അതേസമയം, കേസില്‍ അറസ്റ്റിലായ മൂന്നു ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്കും തിരിച്ചറിയല്‍ പരേഡ് നടത്താന്‍ കോടതി അനുമതി നല്‍കി. ഇവര്‍ തന്നെയാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതെന്ന് ഉറപ്പിക്കാനാണ് തിരിച്ചറിയല്‍ പരേഡിനു അനുമതി നല്‍കിയിരിക്കുന്നത്.
എസ്പിയുടെ റൂറല്‍ ഫോഴ്‌സ് അംഗങ്ങളായ ജിതിന്‍ രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നിവര്‍ക്കാണ് തിരിച്ചറിയല്‍ പരേഡ് നടത്തുന്നത്. തിരിച്ചറിയല്‍ പരേഡില്‍ ശ്രീജിത്തിന്റെ കുടുംബാംഗങ്ങളേയും അയല്‍വാസികളേയും ഉള്‍പ്പെടുത്തും. എന്നാല്‍ സംഭവത്തില്‍ അറസ്റ്റു ചെയ്ത വരാപ്പുഴ എസ്‌ഐ ജി.എസ് ദീപക്കിന് തിരിച്ചറിയല്‍ പരേഡ് നടത്തില്ല. ദീപക്കിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ശ്രീജിത്തിനെ ദീപക് ലോക്കപ്പില്‍ വച്ച് മര്‍ദ്ദിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.
ആലവു പോലീസ് .ക്ലബില്‍ വെച്ച് ഐജി ശ്രീജിത്ത്, ഡിഐജി കെ.പി ഫിലിപ്പ് എന്നിവരുടെ നേൃത്വത്തില്‍ ദീപക്കിനെ മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. കേസില്‍ ആരോപണ വിധേയനായ റൂറല്‍ എസ്പി എ.വി. ജോര്‍ജിനെ തൃശ്ശൂര്‍ പോലീസ് അക്കാദമിയിലേക്കു സ്ഥലം മാറ്റി.
https://www.facebook.com/Malayalivartha























