മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ശ്രീകല പ്രഭാകര്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ശ്രീകല പ്രഭാകര്‍ അന്തരിച്ചു. 48 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കൈരളി ടി വി യില്‍ ബ്രോഡ്‌കാസ്റ്റിങ് ജേര്‍ണലിസ്റ്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ശ്രീകല.
കൈരളി പീപ്പിള്‍ ചാനലില്‍ ബ്രോഡ്കാസ്റ്റിംഗ് ജേര്‍ണലിസ്റ്റായി ജോലി ചെയ്യുകയായിരുന്ന ശ്രീകല കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
നേരത്തെ ദൂരദര്‍ശന്‍ അടക്കമുള്ള മാധ്യമസ്ഥാപനങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാളെ തിരുവനന്തപുരം മണ്ണന്തലയിലെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.
https://www.facebook.com/Malayalivartha























