ഏറ്റവും ഉയരം കുറഞ്ഞ സിനിമാ സംവിധായകനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ സ്വന്തം പക്രു

ഏറ്റവും ഉയരം കുറഞ്ഞ സിനിമാ സംവിധായകനുള്ള പുരസ്‌കാരം ഏറ്റു വാങ്ങിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ഗിന്നസ് പക്രു എന്ന അജയ് കുമാര്‍. എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ മൂന്ന് അവാര്‍ഡുകളാണ് പക്രു ഏറ്റുവാങ്ങിയത്. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്, യൂണിവേഴ്‌സല്‍ റിക്കാര്‍ഡ്‌സ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാര്‍ഡ് എന്നിങ്ങനെയുള്ള പുരസ്‌കാരങ്ങളാണ് താരത്തിന് ലഭിച്ചത്.
അത്ഭുത ദ്വീപ് എന്ന ചിത്രത്തിലൂടെ ഏറ്റവും ഉയരം കുറഞ്ഞ നായകനടന്‍ എന്ന ബഹുമതിക്കായിരുന്നു ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് പക്രു സ്വന്തമാക്കിയത്. അമ്പിളിയമ്മാവന്‍ എന്ന തന്റെ ആദ്യചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ പക്രു എന്ന പേരില്‍ തന്നെയാണ് താരം സിനിമാ ലോകത്ത് അറിയപ്പെടുന്നത്.
https://www.facebook.com/Malayalivartha























