വാട്‌സ്‌ആപ്പ് ഹർത്താൽ ആഹ്വാനത്തിന്റെ മറവിൽ അതിക്രമം കാണിച്ച യുവാക്കൾ പോലീസ് പിടിയിൽ ; നേതാവിനെ പോലീസ് മര്‍ദിച്ചെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ പോലീസ് സ്റ്റേഷൻ ഉപരോധം ; ഒടുവിൽ നേതാവിന്റെ അഭിനയം പാളിയപ്പോൾ...

വാട്‌സ്‌ആപ്പ് ഹർത്താൽ ആഹ്വാനത്തിന്റെ മറവിൽ അതിക്രമം കാണിച്ച യുവാക്കളെ പോലീസ് പിടികൂടി. ഇതിനിടയിൽ പോലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദനമേറ്റു കുഴഞ്ഞുവീണ യൂത്ത്കോൺഗ്രസ് നേതാവിന്റേത് അഭിനയമെന്ന് കണ്ടെത്തൽ. കസ്റ്റഡിയിലെടുത്ത പോലീസുകാർ മർദിച്ചതിനെ തുടർന്ന് കുഴഞ്ഞു വീണു എന്ന പേരിൽ പോലീസുകാർക്കെതിരെ ആരോപണമുയർത്തിയിരുന്നു. എന്നാൽ പരിശോധനയിൽ കുഴപ്പവുമില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ നേതാവ് കുടുങ്ങി.
ഹർത്താലിനിടയിൽ കടകള്‍ അടയ്ക്കാനും സംഘര്‍ഷത്തിനും മുൻകൈയെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് മന്‍സൂര്‍ ഒതുങ്ങോടിനെ റിമാന്‍ഡ് ചെയ്തു. ഹര്‍ത്താല്‍ ആക്രമണത്തില്‍ പങ്കെടുത്ത ഇയാളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ചിരുന്നു. എന്നാല്‍ സ്റ്റേഷനിലെത്തിയ ഇയാള്‍ കുഴഞ്ഞുവീണതായി അഭിനയിച്ച് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. സൗത്ത് പോലീസ് സ്റ്റേഷനില്‍ വച്ചായിരുന്നു സംഭവം.
ഹര്‍ത്താലില്‍ നേരിട്ടു പങ്കെടുത്ത മന്‍സൂറിന്റ അറസ്റ്റ് സിഐ രേഖപ്പെടുത്തുന്നതിനിടെയാണ് പോലീസുകാര്‍ മര്‍ദിച്ചെന്നാരോപിച്ച് മന്‍സൂര്‍ കുഴഞ്ഞു വീണത്. ഹര്‍ത്താലിലെ ബൈക്ക് റാലിയില്‍ മന്‍സൂര്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കല്‍, പോലീസിനെ ആക്രമിക്കല്‍, ഗതാഗതം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം മന്‍സൂറിനെ പോലീസ് മര്‍ദിച്ചെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സൗത്ത് സ്റ്റേഷനിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു. മന്‍സൂറിന്റേത് വെറും നാടകമാണെന്നും ഇത് സ്ഥിരം പരിപാടിയാണെന്നും പോലീസ് പറയുന്നു. തിങ്കളാഴ്ച നടന്ന ഹര്‍ത്താലിലെ അക്രമങ്ങളില്‍ പങ്കെടുത്ത ഓരോരുത്തരെയായി പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
https://www.facebook.com/Malayalivartha























