Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

നാളുകള്‍ നീണ്ട അലച്ചിലിനിനൊടുവില്‍ അഴുകിയ നിലയില്‍ തന്റെ ഭാര്യയെ കണ്ടപ്പോൾ ആന്‍ഡ്രൂസിന്റെ സങ്കടം അണപൊട്ടിയൊഴുകി; കണ്ടൽക്കാടിനുള്ളിൽ നിലത്ത് വീണ് വിങ്ങിപ്പൊട്ടിയ ഭർത്താവ് ആൻഡ്രുസിനെ ശാന്തനാക്കാൻ പണിപ്പെട്ട് പോലീസ്; ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകിയപ്പോൾ ലിഗ അവധി ആഘോഷിക്കാന്‍ പോയെന്ന ഭാവമായിരുന്നു പോലീസിന്: തന്നെ മാനസിക രോഗിയാക്കാൻ ശ്രമിച്ചുവെന്നും തുറന്നടിച്ച് ലിഗയുടെ ഭർത്താവ്

22 APRIL 2018 12:38 PM IST
മലയാളി വാര്‍ത്ത

കാണാതായ ലിഗയ്ക്കായി അന്വേഷണം നടത്തുന്നതില്‍ കേരളാ പോലീസ് തികഞ്ഞ അനാസ്ഥയാണ് കാട്ടിയതെന്ന് ഭര്‍ത്താവ് ആന്‍ഡ്രൂസ്. തന്നെ പോലീസുകാര്‍ മാനസിക രോഗിയാക്കി. ഭാര്യയെ അന്വേഷിച്ചു ചെന്ന ഹോട്ടലിലെ ജീവനക്കാര്‍ തന്നെ ആക്രമിച്ചു. നിര്‍ബന്ധിതനായി അയര്‍ലന്‍ഡില്‍ തിരിച്ചെത്തിയ ആന്‍ഡ്രൂസ് ഒരു റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ എല്ലാം തുറന്നു പറഞ്ഞിരുന്നു.

കണ്ടൽക്കാടിനുള്ളിൽ ജീർണിച്ച നിലയിൽ കാണപ്പെട്ട മൃതദേഹത്തിനു തൊട്ടടുത്തെത്തിയപ്പോൾ ലിഗയുടെ ഭർത്താവ് ആൻഡ്രൂസ് ഒന്നു പകച്ചു, അടുത്തെത്തി ഒന്നു നോക്കി, നിശ്ശബ്ദനായി നിലത്തിരുന്നു. തൊട്ടടുത്ത നിമിഷം ആൻഡ്രൂസ് വിങ്ങിപ്പൊട്ടി. മൃതദേഹത്തിനു സമീപം കിടക്കാനും ഇരിക്കാനും ശ്രമിച്ചു ബഹളമുണ്ടാക്കിയ ആൻഡ്രൂസിനെ പൊലീസ് ഏറെ പണിപ്പെട്ടാണു ശാന്തനാക്കിയത്. പിന്നീടു കണ്ടതു പുഴവക്കിലെ തെങ്ങിൽ ചാരി നിന്നു വിതുമ്പുന്ന ആൻഡ്രൂസിനെയാണ്. നാളുകള്‍ നീണ്ട അലച്ചിലിനിനൊടുവില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയപ്പോള്‍ ഇന്നലെ പോലീസിനൊടുള്ള അമര്‍ഷം അണപൊട്ടി ഒഴുകി. സംഭവ സ്ഥലത്ത് പോലീസിനോട് കയര്‍ത്ത അദ്ദേഹത്തെ സ്ഥലത്തു നിന്നു മാറ്റുകയും ചെയ്തു.

പരാതിയുമായി പോലീസ് ഉദ്യോഗസ്ഥരെ സമീപിപ്പിച്ചപ്പോഴൊക്കെ അന്വേഷണം നടത്തുന്നതില്‍ കേരളാ പോലീസ് തികഞ്ഞ അനാസ്ഥയാണ് കാട്ടിയതെന്ന് ഭര്‍ത്താവ് ആന്‍ഡ്രൂസ്. തന്നെ പോലീസുകാര്‍ മാനസിക രോഗിയാക്കി. ഭാര്യയെ അന്വേഷിച്ചു ചെന്ന ഹോട്ടലിലെ ജീവനക്കാര്‍ തന്നെ ആക്രമിച്ചു. നിര്‍ബന്ധിതനായി അയര്‍ലന്‍ഡില്‍ തിരിച്ചെത്തിയ ആന്‍ഡ്രൂസ് ഒരു റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ആന്‍ഡ്രൂസ് പ്രതികരിച്ചു.

ലിഗ മറ്റെവിടേയ്ക്കെങ്കിലും അവധിയാഘോഷിക്കാന്‍ പോയതാവാമെന്ന മനോഭാവമായിരുന്നു അവര്‍ക്ക്. രണ്ടാഴ്ച്ച വേണ്ടിവന്നു കാര്യങ്ങളുടെ ഗൗരവം അവര്‍ക്ക് മനസ്സിലാക്കിയെടുക്കാനെന്നും ആന്ഡ്രൂ അയര്‍ലന്‍ഡിലെ ആര്‍ടിഇ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മറ്റ് വിദേശ മാധ്യമങ്ങളും ഇക്കാര്യം അന്നുതന്നെ വാര്‍ത്തയാക്കിയിരുന്നു.

ലിഗയെ കാണാതായ താമസസ്ഥലത്തിന് വളരെയടുത്താണ് പോലീസ് സ്റ്റേഷന്‍. എന്നിട്ടും കാണാതായ വിവരം തങ്ങള്‍ക്കറിയില്ലെന്ന രീതിയിലാണ് അവര്‍ പെരുമാറിയത്. ഭാര്യക്കായി തങ്ങളുടേതായ രീതിയില്‍ ആഴ്ച്ചകള്‍ നീണ്ട അന്വേഷണം സഹോദരി ഇന്‍സയും താനും ചേര്‍ന്ന് നടത്തി. പക്ഷേ, നാട്ടിലേക്ക് തിരികെപ്പോരാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. ആ സംഭവവും റേഡിയോ അഭിമുഖത്തില്‍ ആന്‍ഡ്രൂസ് പറയുന്നു.

ഒരു ഹോട്ടലില്‍ വച്ചുണ്ടായ അനിഷ്ടസംഭവമാണ് തന്റെ തിരികെപ്പോക്കിന് കാരണമായതെന്നാണ് ആന്‍ഡ്രൂ പറയുന്നത്. ലിഗ ആ ഹോട്ടലില്‍ താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ആന്‍ഡ്രൂവും ഇല്‍സയും അവിടെച്ചെന്നത്. എന്നാല്‍, രൂക്ഷമായ ഭാഷയിലാണ് ഹോട്ടല്‍ മാനേജര്‍ പ്രതികരിച്ചത്. കള്ളമാണ് പറയുന്നതെന്ന് അയാളുടെ മുഖത്ത് നിന്നറിയാമായിരുന്നു. ഇതേത്തുടര്‍ന്ന് അയാളുമായി വാക്കേറ്റമുണ്ടായി. താന്‍ അയാളുടെ ഷര്‍ട്ടില്‍ കടന്നുപിടിച്ചു. ജീവനക്കാരെല്ലാം തന്റെ മേല്‍ ചാടിവീണു. അവര്‍ പോലീസിലറിയിക്കുകയും ചെയ്തു. പോലീസെത്തിയപ്പോള്‍ താന്‍ അവിടെച്ചെന്ന് പ്രശ്നങ്ങളുണ്ടാക്കിയെന്നും ജനാലച്ചില്ലുകള്‍ ഉടച്ചെന്നുമൊക്കെ അവര്‍ പറഞ്ഞു. അങ്ങനെ പോലീസ് തന്നെ ആശുപത്രിയിലാക്കിയെന്നാണ് ആന്‍ഡ്രൂവിന്റെ ആരോപണം.

മാനസികാസ്വാസ്ഥ്യമുണ്ടെന്നാരോപിച്ച്‌ തന്നെ നിര്‍ബന്ധിത വൈദ്യചികിത്സയ്ക്ക് പോലീസുകാര്‍ വിധേയരാക്കി. ആശുപത്രിയില്‍ തന്നെ ആറുദിവസം അഡ്മിറ്റ് ചെയ്തു. തന്റെ അറിവോ സമ്മതമോ കൂടാതെ പല ടെസ്റ്റുകള്‍ക്കും വിധേയനാക്കി. ഫോണ്‍ പോലീസുകാര്‍ പിടിച്ചുവാങ്ങിയതായും എംബസിയിലേക്ക് വിളിക്കാന്‍ പോലും അനുവദിച്ചില്ലെന്നും ആന്‍ഡ്രൂ പറഞ്ഞു. ഇംഗ്ലീഷ് പറയാനറിയാത്ത പോലീസുകാരാല്‍ ചുറ്റപ്പെട്ട് വല്ലാത്തൊരവസ്ഥയിലായിരുന്നു താന്‍. തുടര്‍ന്നാണ് അയര്‍ലന്‍ഡിലേക്ക് പോയത്.

പോലീസുകാരോട് വിവരങ്ങള്‍ തിരക്കിയപ്പോള്‍ അവര്‍ സംസാരിക്കാന്‍ പോലും തയ്യാറായില്ല. പരാതി നല്‍കിയെങ്കിലും അന്വേഷണപുരോഗതി സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചില്ല. തങ്ങള്‍ നല്‍കിയ വിവരങ്ങള്‍ കേള്‍ക്കാനോ അതനുസരിച്ച്‌ അന്വേഷണം നീക്കാനോ പോലീസ് തയ്യാറായില്ല. കേരളാ പോലീസിനെ വിമര്‍ശിക്കുകയല്ല താന്‍ ചെയ്യുന്നത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ അവര്‍ക്ക് പാളിച്ച പറ്റിയെന്നാണ് താന്‍ മനസ്സിലാക്കിയതെന്നും ആന്‍ഡ്രൂ അഭിമുഖത്തില്‍ പറഞ്ഞു.

പോലീസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുമ്ബോഴും പ്രദേശവാസികളായ ജനങ്ങള്‍ തങ്ങളുടെ വിഷമം മനസ്സിലാക്കി ഒപ്പം നിന്നെന്നും സഹായമനസ്ഥിതിയായിരുന്നു അവര്‍ക്കുണ്ടായിരുന്നതെന്നും ആന്‍ഡ്രൂ അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ പോലീസിനെ ഭയന്ന് വേണ്ടവിധം വാര്‍ത്തകള്‍ നല്കിയില്ലെന്നാണ് ആന്‍ഡ്രുവിന്റെ ആക്ഷേപം. ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് അവരങ്ങനെ ചെയ്തതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.

വിഷാദരോഗത്തിന് ആയുര്‍വേദ ചികിത്സ തേടിയാണ് ലിഗ സഹോദരി ഇല്‍സിക്കൊപ്പം ഫെബ്രുവരി 3ന് കേരളത്തിലെത്തിയത്. ആറാഴ്ച്ചയായിരുന്നു ചികിത്സാകാലാവധി. എന്നാല്‍,ചികിത്സ പൂര്‍ത്തിയാവും മുമ്ബ് മാര്‍ച്ച്‌ 14ന് ലിഗയെ കാണാതായി. താമസസ്ഥലത്തിന് 16 കിലോമീറ്റര്‍ അകലെ കോവളം കടപ്പുറത്താണ് ലിഗയെ അവസാനമായി കണ്ടത്. ഭാര്യയെ കാണാതായി 4 ദിവസങ്ങള്‍ക്ക് ശേഷമാണ് ആന്‍ഡ്രൂ തിരുവനന്തപുരത്തെത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (1 hour ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (2 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (2 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (2 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (2 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (2 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (3 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (4 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (4 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (4 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (5 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (5 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (5 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (5 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (6 hours ago)

Malayali Vartha Recommends