Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

അവളെ തട്ടിക്കൊണ്ടു പോയതാണ്... എനിക്ക് ഉറപ്പുണ്ട്! അമൃതാനന്ദമയി മഠത്തിലെ അന്തേവാസിയായിരുന്ന ലീഗ മഠത്തോടുള്ള വിയോജിപ്പുകൊണ്ട് അവിടെ നിന്നിറങ്ങി; കേരളം അവയവ കച്ചവടക്കാരുടെ കേന്ദ്രമാണ്: ലീഗയുടെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്

22 APRIL 2018 04:00 PM IST
മലയാളി വാര്‍ത്ത

ലാത്വിയ സ്വദേശിനി ലീഗയുടെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ് ആന്‍ഡ്രൂ ജോര്‍ദ്ദന്‍. ഭാര്യയുടെ തിരോധാനത്തിന്റെ കേസന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ആന്‍ഡ്രൂ ആരോപിക്കുന്നു. ഐറിഷ് പത്രമായ സന്‍ഡേ മിററിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കേരളാ പോലീസിനെതിരെയും സംസ്ഥാനത്തെ അവയവ മാഫിയയയ്‌ക്കെതിരെയും ആന്‍ഡ്രൂ സംസാരിക്കുന്നത്.

അവളെ തട്ടിക്കൊണ്ടു പോയത് തന്നെയാണെന്ന് തനിക്ക് ഉറപ്പുണ്ടെന്നും കേരളത്തില്‍ അവയവ വില്‍പ്പനക്കാരുടെ കേന്ദ്രമുണ്ടെന്നും ലീഗയുടെ തിരോധാനത്തിനു പിന്നില്‍ ഇവരാകാമെന്നുമാണ് ആന്‍ഡ്രൂ നടത്തിയ പ്രതികരണം. ലീഗയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തുന്നതിന് മുന്‍പായിരുന്നു ആന്‍ഡ്രൂവിന്റെ പ്രതികരണം.

ലീഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ തന്നെ മാനസികരോഗിയാക്കി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയാണ് ചെയ്തത്. ലീഗയെ കാണാതായ സ്ഥലത്തിനു അടുത്താണ് പോലീസ് സ്റ്റേഷനെങ്കിലും കണ്ടെത്താനുള്ള ഒരു ശ്രമവും പോലീസ് നടത്തിയില്ലെന്നും ആന്‍ഡ്രൂസ് വിദേശ റേഡിയോയില്‍ നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി.

കേരളത്തിലെ ഒരു ഹോട്ടലില്‍ ലീഗ താമസിക്കുന്നാണ്ടാകാം എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ ചെന്ന് അന്വേഷിച്ചപ്പോള്‍ അവിടുത്തെ മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ തന്നെ മര്‍ദ്ദിക്കാന്‍ ഒരുങ്ങുക പോലും ചെയ്തു. പിന്നീട് പോലീസ് എത്തി തന്നെ രോഗിയാക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ അനുവാദമില്ലാതെയാണ് ആറു ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലീഗയുടെ കാര്യം പൊലീസിനെ ഭയന്നോ ടൂറിസത്തെ ബാധിക്കുമെന്നോ ഭയന്ന് മാധ്യമങ്ങള്‍ പോലും വേണ്ടവിധത്തില്‍ കൈകാര്യം ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലീഗയുടെ മൃതദേഹം കണ്ടെത്തിയ വിവരം ആന്‍ഡ്രുവും ലീഗയുടെ സഹോദരി ഇലീസും അറിഞ്ഞത് ലീഗയെ അന്വേഷിച്ചുള്ള തെരച്ചിലിനിടയിലാണ്. കാസര്‍കോട് ഭാഗത്തായി ഇദ്ദേഹം ഭാര്യക്കായി തെരച്ചില്‍ നടത്തി വരികയായിരുന്നു. അജ്ഞാതമായ ഒരു മൃതദേഹം തിരുവല്ലം പനത്തുറ ആറിന് സമീപത്തെ കണ്ടല്‍ക്കാടുകള്‍ക്ക് ഇടയില്‍ കണ്ടെത്തിയതോടെ പോലീസിന്റെ സംശയം ബലപ്പെടുകയും പിന്നീട് ഇത് കാണാതായ വിദേശ വനിതയുടേതാണെന്ന് സഥിരീകരിക്കുകയുമായിരുന്നു.

തലയറുത്തു മാറ്റപ്പെട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ലീഗ ധരിച്ചിരുന്നതിന് സമാനമായ രീതിയിലുള്ള വസ്ത്രമായിരുന്നു മൃതദേഹത്തില്‍ കണ്ടെത്തിയത്. ഇതോടെ ലീഗയുടെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇതനുസരിച്ച്‌ ഇവര്‍ തിരുവന്തപുരത്തെത്തി മൃതദേഹം കണ്ടതോടെ ലീഗയുടേത് തന്നെയെന്ന് സ്ഥീരീകരണം നടത്തുകയായിരുന്നു. എന്നാല്‍ മൃതദേഹം ലീഗയുടേത് തന്നെയെന്ന് ഉറപ്പുവരുത്താന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.

കോവളം കണ്ടല്‍ക്കാടിനുള്ളില്‍ ജീര്‍ണിച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. മൃതദേഹം കണ്ടെത്തിയ സാഹചര്യമനുസരിച്ച്‌ ഇതൊരു കൊലപാതകമാണെന്നാണ് സംശയിക്കുന്നത്. തലയറുക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതും സംശയത്തിന് ആഴംകൂട്ടുന്നുണ്ട്. മൃതദേഹത്തിനു സമീപത്തു നിന്നും സിഗരറ്റ് പായ്ക്കറ്റുകളും ലൈറ്ററും കുപ്പിവെള്ളവും പോലീസ് കണ്ടെത്തിയിരുന്നു.

ഇവ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്. അമൃതാനന്ദമയി മഠത്തിലെ ദീര്‍ഘകാല അന്തേവാസിയായിരുന്ന ലീഗ പിന്നീട് മഠത്തോടുള്ള വിയോജിപ്പുകൊണ്ടാണ് അവിടെനിന്നും പുറത്തേക്ക് പോയത്. വിഷാദരോഗത്തിന്റെ ചികിത്സയ്ക്കായാണ് ലീഗ കേരളത്തിലെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (1 hour ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (2 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (2 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (2 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (2 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (2 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (3 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (4 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (4 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (4 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (5 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (5 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (5 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (5 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (6 hours ago)

Malayali Vartha Recommends