നിലമ്പൂരിൽ സീരിയല്‍ നടി കത്തിക്കരിഞ്ഞ നിലയില്‍; ആത്മഹത്യയെന്ന് പോലീസ്

നിലമ്പൂരിൽ സീരിയല്‍ നടിയെ വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. സ്വയം തീകൊളുത്തി ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇയ്യംമടയില്‍ വാടകയ്ക്ക് താമസിക്കുന്നസീരിയർ ആർട്ടിസ്റ്റ് കെ.വി കവിത (35) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി വിവാഹിതയാണ്. നാല് വയസുകാരിയായ മകളുണ്ട്, ഭര്‍ത്താവ് ബംഗളുരുവിലാണ്. മൃതദേഹം കണ്ടെത്തിയ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
https://www.facebook.com/Malayalivartha























