നിര്‍ത്തിയിട്ട കാറിനു മുകളിലേക്ക് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

തൊണ്ടയാട് ബൈപ്പാസിനു സമീപം നിര്‍ത്തിയിട്ട കാറിനു മുകളിലേക്ക് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ. മെഡിക്കൽ കോളേജ്- പാളയം റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്.
അപകടത്തില്‍ ബസ് യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. റോഡരികില്‍ നിര്‍ത്തിയിട്ട കാറിനും ബൈക്കിനു മുകളിലേക്കാണ് ബസ് മറിഞ്ഞത്. കാറിലോ ബൈക്കിലോ ആളുകളില്ലാതിരുന്നത് വന്‍ അപകടം ഒഴിവാക്കി.
https://www.facebook.com/Malayalivartha























