Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെരുവുകുട്ടികള്‍ക്കായി ഉഴിഞ്ഞു വച്ച ജീവിതം

10 OCTOBER 2014 05:39 PM IST
മലയാളി വാര്‍ത്ത.

സമാധാന നൊബേല്‍ ഇന്ത്യയിലേക്കെത്തുന്നത് 35 വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ്. 1979ല്‍ മദര്‍ തെരേസയിലൂടെയാണ് മുന്‍പ് രാജ്യത്ത് നൊബേല്‍ എത്തിയത്. ഒരര്‍ഥത്തില്‍ ഇന്ത്യന്‍ വംശജനായ ഒരാള്‍ സമാധാന നൊബേല്‍ നേടുന്നത് ആദ്യമായാണ്.

കെലാഷ് സത്യാര്‍ഥി എന്ന ബാലാവകാശ പ്രവര്‍ത്തകന്റെ കൈകളിലെത്തിയപ്പോള്‍ ആ സമ്മാനത്തിന് ഏറെ തിളക്കമുണ്ട്. കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിലൂടെയാണ് കൈലാഷ് സത്യാര്‍ത്ഥി ശ്രദ്ധയനാകുന്നത്.

ജനനം 1954 ജനുവരി 11ന് മധ്യപ്രദേശിലെ വിദിഷയില്‍. ഇരുപത്തിയാറാം വയസില്‍ ഇലക്ട്രിക് എഞ്ചിനീയറുടെ ജോലി ഉപേക്ഷിച്ച് തെരുവ് കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞു വയ്ക്കുകയായിരുന്നു സത്യാര്‍ഥി. ഡല്‍ഹി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം.

ബാലവേലയ്ക്ക് എതിരേയുള്ള പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ ലോകശ്രദ്ധയിലേക്ക് നയിച്ചത്. 1990കള്‍ മുതല്‍ അദ്ദേഹം മുഴുവന്‍ സമയവും തെരുവുകുട്ടികളുടെ ജീവിതത്തിനായി പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ സംഘടനയായ \'ബച്ച്പന്‍ ബച്ചാവേ ആന്തോളന്‍\' ഇതിനോടകം 80,000 ല്‍ അധികം കുട്ടികളെയാണ് വിവിധ തരത്തിലുള്ള ബാല പീഡനങ്ങളില്‍നിന്ന് രക്ഷപ്പെടുത്തിയത്.

കുട്ടികളെ മോചിപ്പിക്കുക മാത്രമല്ല, ഈ കുട്ടികളെ വിജയകരമായി പുനരധിവസിപ്പിക്കുകയും അവര്‍ക്കുള്ള ജീവിത മാര്‍ഗങ്ങള്‍ ഒരുക്കുകയും ചെയ്യുന്ന മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നതൃത്വം നല്‍കുന്നുണ്ട്.ദാരിദ്ര്യം, തൊഴിലില്ലായ്മ, നിരക്ഷരത തുടങ്ങിയ സാമൂഹിക വിപത്തുകളെ നിലനിര്‍ത്തുകയാണ് ബാലവേല ചെയ്യുന്നതെന്ന് അദ്ദേഹം വിളിച്ചു പറഞ്ഞപ്പോഴാണ് ലോകം ശ്രദ്ധിച്ചത്. സാര്‍വത്രിക വിദ്യാഭ്യാസം എന്ന ആശയവുമായി ബാലവേലയെ ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും അദ്ദേഹത്തെ ശ്രദ്ധേയനാക്കി.

അമേരിക്കന്‍ സര്‍ക്കാരിന്റെ ഡിഫന്റേഴ്‌സ് ഓഫ് ഡമോക്രസി അവാര്‍ഡ്, സ്‌പെയിനിന്റെ അല്‍ഫോന്‍സോ കൊമിന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, മെഡല്‍ ഓഫ് ഇറ്റാലിയന്‍ സെനറ്റ്, അമേരിക്കന്‍ ഫ്രീഡം അവാര്‍ഡ്, ദ ആച്‌നര്‍ ഇന്റര്‍നാഷണല്‍ പീസ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ താമസിക്കുന്ന സത്യാര്‍ഥിക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്്. ഒപ്പം സഹപ്രവര്‍ത്തകരും രക്ഷപ്പെടുത്തിയ അനേകം കുട്ടികളും. തനിക്കു ലഭിച്ച പുരസ്‌കാരം ബാലാവകാശ പ്രവര്‍ത്തകരുടെ വിജയമാണെന്നും കുട്ടികള്‍ക്കും ഇന്ത്യന്‍ ജനതയ്ക്കുമായി പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്നും കൈലാഷ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (8 minutes ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (10 minutes ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (11 minutes ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (23 minutes ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (33 minutes ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (35 minutes ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (44 minutes ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (49 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (58 minutes ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (1 hour ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (1 hour ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (1 hour ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (1 hour ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (1 hour ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (3 hours ago)

Malayali Vartha Recommends