Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാക് സേന അടങ്ങില്ല, കാശ്മീരില്‍ വീണ്ടും ആക്രമണം

11 OCTOBER 2014 04:15 PM IST
മലയാളി വാര്‍ത്ത.

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ഒരു ദിവസത്തെ ശാന്തതയ്ക്കു ശേഷം എല്ലാം അവസാനിപ്പിച്ചു എന്നു വരുത്തി തീര്‍ത്തിട്ട് വീണ്ടും പാക് സേന അക്രമത്തിനു മുതിര്‍ന്നിരിക്കുകയാണ്. ഇന്ന് ഉച്ചയോടെയാണ് വീണ്ടും വെടിവയ്പ് നടന്നത്. രാജ്യാന്തര അതിര്‍ത്തിയിലെ പൂഞ്ച് സെക്ടറിലെ നാല് ബിഎസ്എഫ് ഔട്ട്‌പോസ്റ്റുകള്‍ക്കു നേരെയാണ് വെടി ഉതിര്‍ത്തത്.
അതിര്‍ത്തിയിലെ ഗ്രാമങ്ങളിലേക്കും ആക്രമണം നടന്നു. ചെറിയ തോതില്‍ ഷെല്ലാക്രമണവും നടക്കുന്നുണ്ട്.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പാകിസ്ഥാനില്‍ നിന്നുണ്ടായ ആക്രമണത്തില്‍ എട്ട് ഗ്രാമീണര്‍ കൊല്ലപ്പെടുകയും അറുപതിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗ്രാമങ്ങളില്‍ ഷെല്ലുകള്‍ പതിച്ച് വ്യാപക നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. ആയിരക്കണക്ക് പേരാണ് ഈ പ്രദേശങ്ങളില്‍ നിന്ന് പലായനം ചെയ്തു കൊണ്ടിരിക്കുന്നത്.
ഒരു ദിവസത്തെ ശാന്തത വന്നപ്പോള്‍ മറ്റു ഗ്രാമങ്ങളില്‍ അഭയാര്‍ഥികളായി കഴിഞ്ഞിരുന്നവര്‍ തിരികെ വരാന്‍ തുടങ്ങുമ്പോഴാണ് വീണ്ടും വെടിവയ്പ് നടന്നത്. യുദ്ധ സാധ്യത നിലനില്‍ക്കുന്നുവെന്ന് അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങള്‍ ഭീതിയിലാണ്.
പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം പാക് സൈന്യത്തില്‍ നിന്നും പ്രകോപനം ഉണ്ടായിരുന്നില്ല. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നായിരുന്നു ഷെരീഫിന്റെ വിലയിരുത്തല്‍. പാക് സൈന്യത്തിന് വ്യാഴാഴ്ച ഇന്ത്യന്‍ പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ശക്തമായ താക്കീതും നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (9 minutes ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (11 minutes ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (12 minutes ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (24 minutes ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (34 minutes ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (36 minutes ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (45 minutes ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (50 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (59 minutes ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (1 hour ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (1 hour ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (1 hour ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (1 hour ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (1 hour ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (3 hours ago)

Malayali Vartha Recommends